Breaking

Friday, November 30, 2018

അധികം വൈകാതെ ശുഭകരമായ വാർത്തയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിൽ അധികം വൈകാതെ ശുഭകരമായ വാർത്തയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. പ്രശ്‌ന പരിഹാരത്തിനായി സമവായ ചർച്ചകൾ തുടങ്ങിയതായും അധികം വൈകാതെ പൂർണപരിഹാരം ഉണ്ടാകുമെന്നും ദേവസ്വം പത്മകുമാർ അറിയിച്ചു .

ശബരിമല ആചാര സംരക്ഷണസമിതി, സംഘപരിവാർ, ബിജെപി കക്ഷികളുമായി ഒറ്റയ്ക്കുള്ള സമവായ ചർച്ചയാണു നടക്കുന്നത്. അതിന്റെ വിജയമെന്ന നിലയാണു സമരത്തിൽ കണ്ട മാറ്റം. വിജയിച്ചാൽ കൂട്ടായ ചർച്ചകൾ ഉണ്ട‌ാകും. അധികം വൈകാതെ ശുഭകരമായ വാർത്തയുണ്ടാകും– പത്മകുമാർ അറിയിച്ചു.

തീർഥാടകർക്കു ദർശനത്തിനു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുകയാണു പ്രധാനം. അതിന് ആരുമായും ചർച്ചയ്ക്കു തയാറാണ്. രാഷ്ട്രീയ താൽപര്യത്തിനു ക്ഷേത്രങ്ങളെ ഉപയോഗിക്കരുത്. കാണിക്കയിടരുതെന്ന പ്രചാരണം ശക്തമായതോടെ വരുമാനം കുറഞ്ഞു. ദേവസ്വം ബോർഡിലെ 1258 ക്ഷേത്രങ്ങളെയും 6000 ജീവനക്കാരെയും അത്രയുംതന്നെ പെൻഷൻകാരുടെയും നിലൽപ്പിന്റെ പ്രശ്നമാണെന്നും  പത്മകുമാർ പറഞ്ഞു. 



from Anweshanam | The Latest News From India https://ift.tt/2QsSujr
via IFTTT