Breaking

Friday, November 30, 2018

ശബരിമല: ബി.ജെ.പി സമരത്തില്‍ നിന്ന് പിന്മാറിയത് ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം

കൊച്ചി: സന്നിധാനത്തെ സമരത്തിൽ നിന്ന് ബി.ജെ.പി പിൻമാറിയത് ആർ.എസ്.എസ് നിർദേശപ്രകാരം.ശബരിമലയിൽ രാഷ്ട്രീയ സമരം വേണ്ടെന്നും ശബരിമല കർമസമിതി മതിയെന്നുമാണ് ആർ.എസ്.എസ് നിലപാട്. ശബരിമല വിഷയത്തിൽ പ്രതിഷേധത്തിന്റെ ദിശമാറ്റി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് മുന്നിലേക്ക് സമരം മാറ്റാൻ ബി.ജെ.പി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആർ.എസ്.എസ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി ഈ തീരുമാനം കൈക്കൊണ്ടത്. സന്നിധാനത്ത് രാഷ്ട്രീയ സമരം വേണ്ടെന്ന കർശ നിലപാട് ആർ.എസ്.എസ് കൈകൊള്ളുകയായിരുന്നു. ആചാര ലംഘനം പോലീസ് നിയന്ത്രണം എന്നീ വിഷയങ്ങളിൽ പമ്പ,സന്നിധാനം ഉൾപ്പടെയുള്ള ഇടങ്ങളിൽ ശബരിമല കർമസമിതിയുടെ സാന്നിധ്യവും പ്രതിഷേധവും തുടരും. കെ.സുരേന്ദ്രൻ സന്നിധാനത്തേക്ക് എത്തിയത് തങ്ങളുടെ നിർദേശപ്രകാരമല്ലെന്നും ആർ.എസ്.എസ് വ്യക്തമാക്കുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് ബി.ജെ.പി സർക്കുലർ തയ്യാറാക്കിയതിലും ആർ.എസ്.എസ്സിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്. ഇതിനിടെ, സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ സമരം നടത്താത്തതിനെ ചൊല്ലി ബി.ജെ.പിയിൽ ഉണ്ടായ ഭിന്നതയിലും ആർ.എസ്.എസ്സിന് അതൃപ്തിയുണ്ട്. വിഷയത്തിൽ ചില മുരളീധരപക്ഷ നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടുമുണ്ട്.നിർണ്ണായക ഘട്ടത്തിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് നിലപാടെടുത്ത ആർ.എസ്.എസ് വിഷയം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കളെ അറിയിച്ചിട്ടുണ്ട്.. അതിനിടെ ശബരിമല വിഷയത്തിൽ ആചാരലംഘനത്തിന് മുൻകയ്യെടുക്കുന്ന സമീപനം ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണനേതൃത്തിലെ ചിലർ തങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും ആർ.എസ്.എസ് പറയുന്നുണ്ട്. content highlights: sabarimala protest, bjp, rss, sabarimala women entry


from mathrubhumi.latestnews.rssfeed https://ift.tt/2BJ6EoB
via IFTTT