Breaking

Friday, November 2, 2018

ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറികള്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കും. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്നുതന്നെ പാസാക്കും. ട്രഷറികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ശമ്പള വിതരണം വൈകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

സാ​ല​റി ച​ല​ഞ്ചി​ലെ സ​മ്മ​ത​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ തു​ട​ർ​ന്നു ആ​ദ്യ​പ്ര​വൃ​ത്തി ദി​ന​ത്തി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ആ​ദ്യ ദി​നം ശ​മ്പ​ളം ല​ഭി​ച്ചു വ​ന്നി​രു​ന്ന​ത്. ഇ​തി​ന്‍റെ നാ​ലി​ലൊ​ന്നു പേ​ർ​ക്കു മാ​ത്ര​മാ​ണ് വ്യാ​ഴാ​ഴ്ച ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യാ​നാ​യ​ത്.

 സ​മ്മ​ത​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ധ​ന​വ​കു​പ്പു പ​ല​പ്പോ​ഴാ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വു​ക​ളി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ​യും സ​മ്മ​ത​പ​ത്രം വാ​ങ്ങി​ത്ത​രു​ന്ന​തു​വ​രെ ശ​മ്പ​ള ബി​ല്ലു​ക​ൾ വൈ​കി​പ്പി​ക്കാ​നു​ള്ള ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ നി​ർ​ദേ​ശ​ത്തേ​യും തു​ട​ർ​ന്നാ​ണു ശ​മ്പ​ളം വൈ​കി​യ​ത്. 
 
വി​സ​മ്മ​തപ​ത്രം ന​ൽ​കി​യ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വ​യ്ക്കാ​ൻ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ശ്ര​മി​ച്ച​തും ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ന്പ​ള വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.



from Anweshanam | The Latest News From India https://ift.tt/2OjWVYX
via IFTTT