Breaking

Friday, November 30, 2018

ജയറാമിന് വേണ്ടി മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നു


ജയറാമിന് വേണ്ടി മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നു. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായ ജയറാമിന്റെ ഒട്ടനേകം സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത ഒരു വ്യക്തിയാണ്.എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരത്തിന്റെ സിനിമകളെല്ലാം ശരാശരിയിലും താഴെയായിരുന്നു.അതിനുശേഷം പുതിയ സിനിമയായ ലോനപ്പന്റെ മാമോദീസ അവസാന ഘട്ട മിനുക്ക് പണികളിലാണ് ഇപ്പോള്‍ താരം. ഇതിനിടയില്‍ തന്റെ മറ്റൊരു ചിത്രം അനൌണ്‍സ് ചെയ്തിരിക്കുകയാണ് ജയറാം. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദര്‍ ആണ് ജയറാമിന്റെ പുതിയ ചിത്രം.

ഡിസംബര്‍ രണ്ടാംവാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതാണ്. മാത്രമല്ല, വിഷുവിന് സിനിമ റിലീസ് ചെയ്യാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. അതുകൊണ്ട് സിനിമയുടെ പൂജാചടങ്ങില്‍ മുഖ്യാതിഥികളായി മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുമെന്നുള്ള സന്തോഷവാര്‍ത്ത പുറത്തുവിട്ടത് ജയറാം തന്നെയായിരുന്നു.മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ദീപം തെളിയിച്ചാണ് സിനിമയ്ക്ക് തുടക്കം കുറിക്കുകയെന്നും ഇതില്‍ക്കൂടുതല്‍ എന്ത് വേണമെന്നുമാണ് ജയറാം ചോദിക്കുന്നത്. ഡിസംബര്‍ 3നാണ് സിനിമയുടെ പൂജ. ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ക്ക് പിന്നാലെ തന്നെ എത്തിയതാണ് ജയറാമും.
 



from Anweshanam | The Latest News From India https://ift.tt/2DSjAtA
via IFTTT