Breaking

Friday, November 30, 2018

പ്രതിപക്ഷ നേതാവിന്റേത് വൈകാരിക പ്രകടനം: ആരോപണങ്ങള്‍ തള്ളി സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവസരങ്ങൾ നിഷേധിച്ചിട്ടില്ലെന്നും സഭാനടപടി ചട്ടങ്ങൾ പ്രകാരം പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ അനുവദിച്ചു കൊടുത്തിട്ടുണ്ടെന്നും സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ. പ്രതിപക്ഷ നേതാവിന്റെത് വൈകാരിക പ്രകടനമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭയിൽ സ്പീക്കർ ഉയർത്തിയ നിലപാടിനെതിരെ രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്പീക്കർ. സ്പീക്കറുടെ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ വിമർശനങ്ങൾ വരുമ്പോൾ സ്പീക്കർ പദവിയുടെ നിഷ്പക്ഷത കൂടുതൽ ബോധ്യപ്പെടുന്നു. സഭയിൽ പ്രതിപക്ഷത്തിന്റേയും ഭരണപക്ഷത്തിന്റെയും അംഗീകാരവും അതോടൊപ്പം വിമർശനങ്ങളും ഉണ്ടാവുക എന്നത് സ്പീക്കർ പദവിയുടെ പ്രത്യേകതയാണ്. വിമർശനങ്ങളോട് തനിക്ക് ഒട്ടും അസിഹിഷ്ണുതയില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയോ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഇക്കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രതിപക്ഷ നേതാവോ അദ്ദേഹം ചുമതലപ്പെടുത്തിയവരോ സഭയിൽ ഉന്നയിച്ച ഏതെങ്കിലും ഒരു വിഷയം ഉന്നയിക്കാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഒരു പക്ഷേ സഭാനടപടിക്രമങ്ങളുടെ അജണ്ട പൂർത്തീകരിച്ച ശേഷം പ്രതിപക്ഷ നേതാവ് വൈകി ഉന്നയിച്ച കാര്യങ്ങൾ പോലും പലപ്പോഴും ഉൾപ്പെടുത്തിയിട്ടേയുള്ളു. ഒരു പ്രത്യേക സന്ദർഭത്തിലെ വൈകാരിക വിക്ഷോഭത്തിന്റെയോ തോന്നലുകളുടെയൊ പുറത്താകാം ചെന്നിത്തലയുടെ വിമർശനം. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ചട്ടങ്ങൾക്ക് വിധേയമായെ സംരക്ഷിക്കാനാകു. പ്രതിപക്ഷത്തിന് വൈകാരിക പ്രകടനങ്ങൾക്കും വ്യത്യസ്തമായ പ്രതികരണങ്ങൾക്കും താൽപ്പര്യമുണ്ടാകാം പ്രതിപക്ഷത്തിന്റെ ഇത്തരം ബോധ്യങ്ങളിൽ താൻ അഭിപ്രായം പറയാനില്ല. ശബരിമലയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് ബുധനാഴ്ച്ച അനുമതി ചോദിച്ചു. അടിയന്തര പ്രമേയം പരിഗണിക്കുന്നത് ചോദ്യത്തര വേളയ്ക്ക് ശേഷം ശൂന്യവേളയിലാണ്. എന്നാൽ ചോദ്യത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിനുമുന്നിലെത്തി ബഹളം വെക്കുകയായിരുന്നു. ചോദ്യം ഉന്നയിക്കാൻ വേണ്ടി ചോദ്യങ്ങൾ ക്ലബ്ബ് ചെയ്യാൻ നോട്ടീസ് നൽകിയവർ പോലും ബഹളം വെക്കാൻ എത്തി. സ്പീക്കർ ഏകാധിപതി, പ്രതിപക്ഷത്തിന് നീതിലഭിക്കുന്നില്ല: രൂക്ഷ വിമർശനവുമായി ചെന്നിത്തല Content Highlight:speaker p sreeramakrishnan press meet


from mathrubhumi.latestnews.rssfeed https://ift.tt/2P7cDqE
via IFTTT