ന്യൂഡൽഹി:പ്രളയാനന്തര കേരളത്തെ പുനർനിർമിക്കാൻ 2500 കോടിയുടെ അധിക സഹായവുമായി കേന്ദ്രസർക്കാർ. നേരത്തെ നൽകിയ 600 കോടി രൂപയ്ക്ക് പുറമെയാണ് ഇത്. ഇതോടെ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നസഹായം 3100 കോടി രൂപയാകും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേരളത്തിനുള്ള സഹായത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. ഇക്കാര്യത്തിലുള്ള പ്രഖ്യാപനം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടേതായിരിക്കും. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കും. പ്രളയക്കെടുതിയിൽ കേരളത്തിന് 4800 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി കേരള സർക്കാർ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കൂടുതൽ സഹായം നൽകാൻ തീരുമാനമെടുത്തത്. കേന്ദ്ര സഹായങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കണമെന്നും,എന്തിനുവേണ്ടിയാണോ സാമ്പത്തിക സഹായംനൽകിയത് അതിനുമാത്രമെ ഉപയോഗിക്കാവൂഎന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്ത് അയച്ചിരുന്നു. Content Highlight: Kerala floods: Centre approves additional Rs 2,500 cr relief
from mathrubhumi.latestnews.rssfeed https://ift.tt/2KKPfP5
via
IFTTT