കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസൻസും കണ്ടുകെട്ടാൻ ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായെഗ് ഉത്തരവിട്ടു. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയാൽ യാതൊരു പരിഗണനയും നൽകാതെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം പൊതുജന സുരക്ഷാ വിഭാഗം എല്ലാ ഗതാഗത ഓഫീസുകളിലും രേഖാമൂലം നൽകിയിട്ടുള്ള നിർദേശം. ഇതനുസരിച്ച് വാഹനം ഓടിക്കുന്ന സ്വദേശികളും വിദേശികളും കനത്ത ജാഗ്രത പുലർത്തണമെന്നും നിയമം ലംഘിക്കുന്നവർക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്നും പൊതുജങ്ങൾക്കുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്താൻ ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കുടിയേറ്റ വിഭാഗം മേധാവി മേജർ ജനറൽ ശൈഖ് ഫൈസൽ അൽ നവാഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റിക്രൂട്ട്മെന്റ് സംവിധാനം നവീകരിക്കാനും നിലവിലുള്ള പഴുതുകൾ അടച്ച് ഏറ്റവും പര്യാപ്തമായ നയം നടപ്പാക്കാനും തീരുമാനിച്ചു. content highlights:renewed punishments for traffic violations at kuwait
from mathrubhumi.latestnews.rssfeed https://ift.tt/2Si59mw
via
IFTTT