Breaking

Friday, November 30, 2018

തലയോട്ടിയേന്തി നഗ്നരായി കർഷകരുടെ പാര്‍ലമെന്റ് മാർച്ച്

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കി പാർലമെന്റിലേക്ക് കർഷകമാർച്ച്. ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടിയുമേന്തി നഗ്നരായാണ് തമിഴ്നാട്ടിൽ നിന്നുള്ള ചില കർഷകർമാർച്ചിൽ പങ്കെടുക്കുന്നത്. അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ഒരു ലക്ഷത്തോളം കർഷകരാണ് പാർലമെന്റിലേക്കുള്ള മാർച്ചിൽഅണിചേർന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് ന്യായവില ഏർപ്പെടുത്തുക, മാസം 5,000 രൂപ പെൻഷൻ നൽകുക എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ. കടബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്ത രണ്ടു കർഷകരുടെ തലയോട്ടികളുമായാണ് തമിഴ്നാട്ടിൽ നിന്ന് 1,200-ഓളം പേർ ഡൽഹിയിലെത്തിയിരിക്കുന്നത്. ഇവർ ചിലർനഗ്നരായി പാർലമെന്റിലേക്ക് മാർച്ച് നടത്തി. തമിഴ്നാട്ടിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, കർണാടക, ഉത്തർപ്രദേശ്, ഹരിയാണ, കേരളം എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും കർഷകർ എത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ പിന്തുണയുമായി വെള്ളിയാഴ്ച സമരവേദിയിത്തും. കേന്ദ്ര സർക്കാരിന്റെ കാർഷികവിരുദ്ധ നയങ്ങൾ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കർഷകമാർച്ച്. ഡൽഹിയിലെ നിസാമുദീൻ, ബിജ്വാസൻ, സബ്ജി മണ്ഡി, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽനിന്നാണ് പദയാത്രകൾ എത്തിയത്. തലസ്ഥാന നഗരിയിൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടാണ് പദയാത്ര. കിസാൻസഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ, ജോയന്റ് സെക്രട്ടറി വിജു കൃഷ്ണൻ, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹികപ്രവർത്തകരായ മേധാ പട്കർ, അരുണ റോയ് തുടങ്ങിയവർ വിവിധ പദയാത്രകൾക്ക് നേതൃത്വം നൽകി. ജെ.എൻ.യു, ഡൽഹി സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഐക്യദാർഢ്യവുമായി എത്തി. സി.പി.എം. കർഷകസംഘടനയായ അഖിലേന്ത്യാ കിസാൻസഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കർഷകറാലി നയിക്കുന്ന പ്രധാന സംഘടനകൾ. പാർലമെന്റ് മാർച്ചിൽ പത്രപ്രവർത്തകൻ പി. സായ്നാഥ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാവലയത്തിലാണ് ഡൽഹി. ആയിരത്തിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. Content Highlight: Kisan mukti March To Parliament


from mathrubhumi.latestnews.rssfeed https://ift.tt/2KMmnGo
via IFTTT