Breaking

Friday, November 30, 2018

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേട്ടം. പത്തനംതിട്ടയിൽ രണ്ട് സിറ്റിങ്ങ് സീറ്റുകളിൽ തോൽവി. ആലപ്പുഴയിൽ യുഡിഎഫിന്റെ രണ്ട് സീറ്റുകൾ ബിജെപി പിടിച്ചെടുത്തു. എറണാകുളത്ത് ആത്മഹത്യ ചെയ്ത സിപിഎം നേതാവിന്റെ മകൻ വിജയിച്ചു തൃശൂർ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത് ഉപതെരെഞ്ഞെടുപ്പിൽ 343 വോട്ടുകൾക്ക് എൽഡിഎഫ് വിജയിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ജിത്തു കൃഷ്ണൻ 156 വോട്ടുകൾക്ക് വിജയിച്ചു ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് 90 വോട്ടുകൾക്ക് വിജയിച്ചു. പറപ്പൂക്കര പള്ളം വാർഡ് ബിജെപി യുടെ സിറ്റിങ്ങ് സീറ്റിൽ എൽഡിഎഫ് വിജയിച്ചു. തൃശൂർ കടവല്ലൂർ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് 158 വോട്ടിന് വിജയിച്ചു. അമരമ്പലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയം.. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് മേൽക്കൈ. അഞ്ച് വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു വാർഡുകളിൽ ബി.ജെ.പി.സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ഒന്നു വീതം വാർഡുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ്. എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികൾ വിജയിച്ചു. ബി.ജെ.പി ജയിച്ച രണ്ടു സീറ്റുകളും കോൺഗ്രസിൽ നിന്ന് പിടിച്ചടുക്കുകയായിരുന്നു. കാവാലം പഞ്ചായത്തിലെ വടക്കൻ വെളിയനാട് 46 വോട്ടിന് എല്.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. സ്ഥാനാര്ഥി അജിത കുമാരി വിജയിച്ചത്. വടക്കൻ വെളിയനാട്ടിലെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തകഴി പഞ്ചായത്തിലെ വേഴപ്രയില് ബി.ജെ.പിയുടെ പി.കെ. വാസുദേവന് 40 വോട്ടുകൾക്ക് വിജയിച്ചപ്പോൾ തകഴി പഞ്ചായത്തിലെ കന്നുമ്മ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥി ഗീതാഞ്ജലി 19 വോട്ടുകൾക്ക് വിജയിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പവർഹൗസ് വാർഡിൽ 132 വോട്ടിനാണ് എസ്.ഡി.പി.ഐയിലെ സീനത്ത് വിജയിച്ചത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ് വാർഡിൽ മാത്രമാണ് എല്.ഡി.എഫിന് വിജയിക്കാനായത്. ഇവിടെ സി.പി.എമ്മിലെ ജിത്തു കൃഷ്ണൻ 176 വോട്ടുകൾക്കാണ് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കോണ്ഗ്രസിന് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ സി.പി.എമ്മും എസ്.ഡി.പി.ഐയും സീറ്റ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പ്: തൃശൂർ, എറണാകുളം ജില്ലകളിൽ LDF ന് സമ്പൂർണ ജയം. ഇരു ജില്ലകളിലുമായി തെരഞ്ഞെടുപ്പ് നടന്ന 10 സീറ്റിലും LDF വിജയിച്ചു.തൃശൂരിൽ തെരഞ്ഞെടുപ്പ് നടന്ന 5 സീറ്റിലും LDF വിജയിച്ചു.. ഒരു സീറ്റ് BJP യിൽ നിന്ന് LDF പിടിച്ചെടുത്തു. എറണാകുളത്ത് 3 സീറ്റുകൾ UDF ൽ നിന്ന് LDF പിടിച്ചെടുത്തു കാസർകോഡ് ബേഡകം 543 വോട്ട് ലീഡിൽ എൽഡിഎഫ് വിജയിച്ചു വട്ടംകുളം ഗ്രാമപഞ്ചായത്ത് ഉപരിതെരഞ്ഞെടുപ്പിൽ 61 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി കെ.വി കുമാരൻ വിജയിച്ചു. കയ്യൂർ-ചീമേനി പഞ്ചായത്തിലെ ചെറിയാക്കര വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് പി.ഇന്ദിര 306 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബഹു ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സീറ്റ് നില നിർത്തി.8040 വോട്ട് പോൾ ചെയ്തതിൽ എൽ ഡി എഫ് 4116 വോട്ട് നേടി. U ഡി എഫിന് 2924 വോട്ട് ലഭിച്ചു ഭൂരിപക്ഷം 1192വോട്ട്. ബിജെപി ക്ക് 804,എസ് ഡി പി ഐ ക്ക്, 206.കഴിഞ്ഞ2015ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം 229 വോട്ട് ആയിരുന്നു. 1138 വോട്ടുണ്ടായിരുന്ന ബിജെപി ക്ക് ഇത്തവണ ലഭിച്ചത് 794 വോട്ടും 428 വോട്ടുണ്ടായിരുന്ന എസ് ഡി പി ഐ ക്ക് ഇത്തവണ 206 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞതവണ 3568 വോട്ട് ലഭിച്ച യൂ ഡി എഫിന് ഇത്തവണ 2924 ആയി കുറഞ്ഞു. 3797 വോട്ട് നേടിയ എൽ ഡി എഫ് വോട്ട് 4116 ആയി വർധിപ്പിച്ചു. എൽ ഡി എഫ് വോട്ടും ഭൂരിപക്ഷവും ഗണ്യ മായി വർദ്ധിപ്പിച്ചപ്പോൾ യൂ ഡി എഫ്, ബിജെപി, എസ് ഡി പി ഐ എന്നിവ പിന്നോക്കം പോയി. മൊത്തം പോൾ ചെയ്ത വോട്ട് 8040ആണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെങ്കോട്ടയിലാണ് 146 വോട്ടിന്റെ മിന്നുന്ന വിജയം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലീനാ റാണി സ്വന്തമാക്കിയത്. 23 വർഷത്തിന് ശേഷമാണ് ഒന്നാം വാർഡിൽ എൽഡിഎഫിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുന്നത്. Content Highlight: kerala panchayat election results 2018


from mathrubhumi.latestnews.rssfeed https://ift.tt/2zzti1f
via IFTTT