Breaking

Friday, November 30, 2018

സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ബ്യൂണസ് ഐറിസ്: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശിമുഹമ്മദ് ബിൻ സൽമാൻ അൽ സൗദും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്കാരിക, ഊർജ വികസന വിഷയങ്ങളിൽ രാജ്യങ്ങൾക്കിടയിലുള്ള ഉഭയകക്ഷി സഖ്യത്തെ കുറിച്ചാണ് ഇരു ഭരണാധികാരികളും ചർച്ച നടത്തിയത്. സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലെ അധിക നിക്ഷേപ സമാഹരണത്തെ കുറിച്ചും ചർച്ച നടത്തി. മുഹമ്മദ് ബിൻ സൽമാൻ അൽ സൗദുമായി സാമ്പത്തിക സാംസ്കാരിക ഊർജ കാര്യങ്ങളിൽ ചർച്ച നടത്തിയെന്നും കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. Had a fruitful interaction with Crown Prince Mohammed bin Salman Al Saud. We discussed multiple aspects of India-Saudi Arabia relations and ways to further boost economic, cultural and energy ties. pic.twitter.com/KYeIiG2FET — Narendra Modi (@narendramodi) 29 November 2018 നരേന്ദ്രമോദി പിന്നീട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടേഴ്സുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മാസത്തിനിടെ ഗട്ടേഴ്സുമായി മോദി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്ക ഇരു നേതാക്കളും പങ്കുവെച്ചതായി ഔദ്യോഗിക വൃത്തം അറിയിച്ചു. Excellent meeting with Mr. @antonioguterres, @UN Secretary-General. There were wide-ranging deliberations on various global issues. We talked about mitigating climate change and India's efforts in this regard through initiatives like the International Solar Alliance. pic.twitter.com/NIQZS671gI — Narendra Modi (@narendramodi) 30 November 2018 ജി 20 ഉച്ചകോടിക്കിടെ മോദിയും യുഎസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും. ട്രംപും ആബെയും തമ്മിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയായുള്ള ത്രിരാഷ്ട്ര ചർച്ചയായിരിക്കും നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ജർമൻ ചാൻസലർ ഏഞ്ചലാ മെർക്കൽ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെയാണ് മോദി ബ്യൂണസ് ഐറിസിൽ ചെലവിടുന്നത്. Content Highlights:PM Modi meets Saudi Crown Prince on sidelines of G20, discusses energy, economic ties


from mathrubhumi.latestnews.rssfeed https://ift.tt/2Qv9OUU
via IFTTT