Breaking

Friday, November 30, 2018

ശബരിമല: നിയമസഭയിൽ ബഹളം; സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടപ്രതിപക്ഷബഹളത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്നും അതല്ലങ്കിൽ ചോദ്യോത്തരവേളയ്ക്ക് ശേഷം ആദ്യം പരിഗണിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സ്പീക്കർ തയ്യാറായില്ല.ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.പ്രതിപക്ഷം ബഹളം തുടർന്നതോടെസ്പീക്കർചോദ്യോത്തരവേള റദ്ദാക്കി. ബഹളം വീണ്ടും തുടർന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിയാൻ സ്പീക്കർ തീരുമാനിച്ചത്. ഇത് മൂന്നാം ദിവസമാണ് ശബരിമലവിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷം നിയമസഭാ നടപടികൾ നടസപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാവ് ശബരിമല വിഷയം ഉന്നയിച്ചപ്പോൾ എട്ട് മണിക്കൂർ സമയം ശബരിമലയ്ക്കായി വിനിയോഗിച്ചതാണെന്നും ഇനിയും സമയം അനുവദിക്കാൻ കഴിയില്ലെന്നും സ്പീക്കർ വ്യക്തമാക്കി. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രം കൂലിചോദിച്ചതടക്കം അടിയന്തര പ്രധാന്യമുള്ള കാര്യങ്ങൾ ചർച്ചചെയ്യാനുണ്ടെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ അഭ്യർത്ഥിച്ചു. എന്നാൽ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനടുത്തേക്ക് പ്രതിഷേധവുമായി നീങ്ങി. ബഹളം തുടർന്നതോടെ സ്പീക്കർ ചോദ്യത്തര വേള റദ്ദാക്കിസഭ പിരിച്ചുവിടുകയായിരുന്നു. സ്പീക്കറുടെ കാഴ്ച്ച മറച്ചാണ് പ്രതിപക്ഷം പ്രതിഷേധം തുടർന്നത്. ഇതോടെ പ്രതിപക്ഷം അതിരുകടക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കർ മുൻവിധിയോടെ കാര്യങ്ങൾ പറയുകയാണെന്നും, പ്രതിപക്ഷം സഹകരിക്കാത്തതുകൊണ്ട് ചോദ്യത്തരവേള തടസപ്പെട്ടുവെന്ന വാദം തെറ്റാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ ചേംബറിലെത്തി സ്പീക്കറെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹംപറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിച്ചാൽ നിയമസഭാ നടപടികളോട് സഹകരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് Content Highlight: Sabarimala: Opposition Parties Protested keralaNiyamasaba Assembly


from mathrubhumi.latestnews.rssfeed https://ift.tt/2rlru7z
via IFTTT