Breaking

Friday, November 30, 2018

സൗജന്യ ബാങ്കിങ് സേവനങ്ങൾക്ക് ഉപഭോക്താവ് ജിഎസ്ടി നല്‍കേണ്ടിവരും

മുംബൈ: സൗജന്യ സേവനങ്ങൾക്ക് ജിഎസ്ടി ഈടാക്കാൻ തീരുമാനിച്ചതോടെ ബാങ്കുകൾ നികുതി ഭാരം ഉപഭോക്താവിന് കൈമാറിയേക്കും. ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാർഡ്, എടിഎം ഉപയോഗം, ഇന്ധന സർച്ചാർജ് തിരിച്ചുനൽകൽ തുടങ്ങി നിലവിൽ സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങൾക്കുകൂടി ചാർജ് ഈടാക്കാനാണ് ബാങ്കുകൾ ആലോചിക്കുന്നത്. ഇത്തരം സേവനങ്ങൾക്ക് ചര്ക്ക് സേവന നികുതി നൽകണമെന്നാവശ്യപ്പെട്ട് ബാങ്കുകൾക്ക് സർക്കാർ ഇതിനകം നോട്ടീസ് നൽകിക്കഴിഞ്ഞു. എല്ലാ ബാങ്കുകളും കൂടി 40,000 കോടി രൂപ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നികുതി ഭാരം ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകളിൽ പലതും തീരുമാനിച്ചുകഴിഞ്ഞു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഉടനെ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. നൽകുന്ന സൗജന്യ സേവനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നൽകാൻ എല്ലാ ബാങ്കുകളും ബാങ്കുകൾ സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിനാലാണ് സൗജന്യ സേവനങ്ങൾ ബാങ്കുകൾ നൽകുന്നതെന്നും അതിനാൽതന്നെ സേവനങ്ങൾക്ക് നികുതി ബാധകമാണെന്നും നികുതി വകുപ്പ് പറയുന്നു. content highlight:GST on banks free services may be passed on to customers


from mathrubhumi.latestnews.rssfeed https://ift.tt/2DQfxOC
via IFTTT