Breaking

Friday, November 30, 2018

സ്പീക്കര്‍ ഏകാധിപതി, പ്രതിപക്ഷത്തിന് നീതിലഭിക്കുന്നില്ല: രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഏകാധിപതിയാണെന്നും, സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ സമ്മളേനം റദ്ദാക്കിയതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ വാർത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇന്നത്തെ സർക്കാർപ്രതിക്ഷത്തിരുന്നപ്പോൾ നിയമസഭയിൽ അടിയന്തര പ്രമേയമായി 8 തവണ സോളാർ വിഷയം ഉന്നയിച്ചിട്ടുണ്ട്. അന്നത്തെ ഗവൺമെന്റ് ഒരു തവണപോലും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടില്ല. കോടിക്കണക്കിന് ഭക്തർ വരുന്ന ശബരിമലയിൽ തീർത്ഥാടർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.ഈ വിഷയം ഉയർത്തിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. നിയമസഭാ നടപടി തടസപ്പെടുത്തുക എന്നത് പ്രതിപക്ഷത്തിന്റെ അജണ്ടയല്ല. വ്യാഴാഴ്ചചോദ്യോത്തര വേള നിർത്തലാക്കി ശബരിമല വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അതിനും സ്പീക്കർ അനുമതി നൽകിയില്ല. റൂൾ 15 പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും ഇതുപ്രകാരം അവതരണാനുമതി ചോദിച്ചപ്പോൾ സ്പീക്കർ അനുമതി നിഷേധിച്ചതായും ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെ ഏകാധിപത്യ നടപടി അംഗീകരിക്കാനാവില്ല. സാധാരണ ഗതിയിൽ സ്പീക്കറെപ്പറ്റി പ്രതിപക്ഷം പരാമർശങ്ങൾ നടത്താറില്ല. പക്ഷേ പ്രതിപക്ഷം ചെയറിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ട്. കേരള നിയമസഭയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ സമാന സാഹചര്യങ്ങളിൽ മുൻ സ്പീക്കർമാർ അനുമതി നൽകിയതായി കാണാം. പ്രതിപക്ഷം മാന്യതയുടെ പരിധി ലംഘിക്കുകയാണെന്നാണ് സ്പീക്കറുടെ പരാതി. ആത്മപരിശോധന നടത്തുകയാണെങ്കിൽ ഇത്തരം ഒരു ആരോപണം ഉന്നയിക്കാൻ സ്പീക്കർക്ക് കഴിയില്ല. പ്രതിപക്ഷാംഗങ്ങൾ ആരും സ്പീക്കറുടെ ചെയർ താഴെയിടുകയോ മുണ്ട് മടക്കിക്കുത്തി അവിടെ നിന്ന് ഡാൻസ് കളിക്കുകയോ ചെയ്തിട്ടില്ല. കോടിക്കണക്കിന് അയ്യപ്പഭക്തരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാനായില്ലെങ്കിൽ പിന്നെന്തിനാണ് തങ്ങൾ സഭയിൽ വരുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.144 പിൻവലിക്കണമെന്നും ഭക്തർക്കുണ്ടാകുന്ന അസൗകര്യങ്ങൾ പരിഹരിക്കണമെന്നും ആണ് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്. രണ്ടും രണ്ടുവിഷയങ്ങളാണെന്നിരിക്കെ എങ്ങനെയാണ് സ്പീക്കർക്ക് പ്രതിപക്ഷം ഒരേ വിഷയങ്ങളാണ് ഉന്നയിക്കുന്നതെന്നും പറയാനാകുക. മുഖ്യമന്ത്രിക്കും സ്പീക്കർക്കും പ്രതിപക്ഷം സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നുള്ള ഭയമുള്ളതുകൊണ്ടാണ് ശബരിമല വിഷയം സഭയിൽ ഉന്നയിക്കാൻ അനുമതി നിഷേധിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2DSOBxx
via IFTTT