Breaking

Friday, November 30, 2018

നിപ്പ വീണ്ടുമെത്താന്‍ സാധ്യത: ആശങ്കയോടെ ആരോഗ്യ വകുപ്പ്

കോഴിക്കോട്: കേരളത്തെയാകമാനം ഭീതിയിലാഴ്ത്തിയ നിപ്പ വീണ്ടുമെത്താന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. നിപ്പയെത്തടയാന്‍ ജാഗ്രതയോടെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് നിപ്പയുടെ വ്യാപനം നടക്കുന്നത്. അതാണ് ഇപ്പോള്‍ ആശങ്ക വര്‍ദ്ധിക്കാനിടയായത്.

 എല്ലാ ജനങ്ങള്‍ക്കും നിപ്പയെ സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആവശ്യപ്പെട്ടു.
യാതൊരു കാരണവശാലും വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ കഴിക്കരുതെന്നും, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. അവ വൃത്തിയായി കഴുകുന്നതിനെ സംബന്ധിച്ചുള്ള കൃത്യമായ നിര്‍ദേശം പുറപ്പെടുവിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. 

കഴിഞ്ഞ മെയിലാണ് കേരളത്തില്‍ നിപ്പ ബാധയുണ്ടായത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി 16 പേര്‍ മരിച്ചിരുന്നു എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 



from Anweshanam | The Latest News From Health https://ift.tt/2Q5d2PT
via IFTTT