തിരുവനന്തപുരം: തിക്കിലും തിരക്കിലും പെട്ട് ഇനിമുതല്‍ ട്രെയിന്‍ ടിക്കറ്റെടുക്കേണ്ട. പുതിയ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. മൊബൈല്‍ഫോണ്‍വഴി ടിക്കറ്റെടുക്കാനുള്ള ആപ്ലിക്കേഷനാണ് റെയില്‍വേ പരിജയപ്പെടുത്തിയിരിക്കുന്നത്. utsonmobile എന്ന ആപ്ലിക്കേഷനാണ് ഇതിനായി റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. നവംബര്‍ 1 മുതല്‍ ഇത് രാജ്യ വ്യാപകമാക്കി. യാത്ര തുടങ്ങുന്ന റെയില്‍വേ സ്റ്റേഷന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ടിക്കറ്റ് എടുക്കാം. എന്നാല്‍, റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെയോ തീവണ്ടിയുടെയോ 25 മീറ്റര്‍ ചുറ്റളവില്‍നിന്ന് എടുക്കാനുമാവില്ല. ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍ കയറി പിന്നീട് പരിശോധകരെ കാണുമ്പോള്‍ ടിക്കറ്റ് എടുക്കുന്നത് ഒഴിവാക്കാനാണിത്.
എന്നാല്‍ കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചി വഴി പാലക്കാട്ട് റൂട്ടിലേക്ക് ടിക്കറ്റ് ലഭ്യമല്ല. കോയമ്പത്തൂരില്‍നിന്ന് പാലക്കാട് വഴി പൊള്ളാച്ചി ഭാഗത്തേക്ക് കിട്ടുന്നുണ്ട്. കേന്ദ്രീകൃത സംവിധാനത്തില്‍ റൂട്ട് ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നം തീരും. ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ മൊബൈലില്‍ ടിക്കറ്റ് എടുത്താലും നേരത്തേ സ്റ്റേഷനിലെ ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്‍ഡിങ് യന്ത്രത്തിലോ കൗണ്ടറിലോചെന്ന് പ്രിന്റ് എടുക്കണമായിരുന്നു. ഈ നിബന്ധന ഒഴിവാക്കിയിരിക്കുകയാണ്. മൊബൈലില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. വേണമെങ്കില്‍ പ്രിന്റ് എടുക്കുകയും ചെയ്യാം. മൊബൈല്‍ ഓഫാകുക, നഷ്ടപ്പെടുക, മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവമൂലം പരിശോധകനെ ടിക്കറ്റ് കാണിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടാവാറുണ്ട്. അങ്ങനെവന്നാല്‍ ടിക്കറ്റെടുത്ത മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ടിക്കറ്റ് പരിശോധിക്കാനുള്ള ആപ്പ് നല്‍കുന്നുണ്ട്. ഈ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2SEhouO
via IFTTT