ശബരിമല വിഷയത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള വീണ്ടും വാക്ക് മാറ്റി പറഞ്ഞിരിക്കുകയാണ്. കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി വിളിച്ചെന്ന് ശ്രീധരന്‍പിള്ള സമ്മതിക്കുകയായിരുന്നു. ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ തന്ത്രി തന്നെ വിളിച്ചെന്ന് പറഞ്ഞത് വന്‍വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ശബരിമല വിഷയത്തില്‍ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്യേശിച്ചതെന്നുമാണ് ശ്രീധരന്‍പിള്ള തിരുത്തിപ്പറഞ്ഞത്.
പ്രസംഗം സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമം 505(1)ബി പ്രകാരം കോഴിക്കോട് കസബ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് സമര്‍ത്ഥിക്കാനാണ് അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയും സി.ഡിയും ഹാജരാക്കിയത്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും അദ്ദേഹത്തിന് താന്‍ പിന്തുണ നല്‍കിയതായും പറയുന്ന ഭാഗം അതേപടി ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്ത്രീപ്രവേശന വിഷയത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയുണ്ടെന്നും തിരുമേനി ഒറ്റക്കല്ലെന്നും താന്‍ തന്ത്രിയോട് പറഞ്ഞതായും ശ്രീധരന്‍ പിള്ള ഹര്‍ജിക്കൊപ്പം നല്‍കിയ പ്രസംഗത്തിന്റെ കൈയെഴുത്തുപ്രതിയിലും ആവര്‍ത്തിക്കുന്നു.
from Anweshanam | The Latest News From India https://ift.tt/2zIllpz
via IFTTT