കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും ഇളവ് തുടരുന്നു്. പെട്രോള്‍ ലിറ്ററിന് ഇന്ന് 16 പൈസ വിലയാണ് രേഖപ്പെടുത്തുന്നത്. ഡീസലിന് 13 പൈസയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇത്തരത്തില്‍ ഇന്ധന വിലയില്‍ നേരിയ കുറവുണ്ടാകുന്നത്. ഇത് ജനങ്ങള്‍ക്ക് വളരെ ആശ്വാസകരമായി.
കൊച്ചിയില്‍ ഇന്ന് പെട്രോളിനും,ഡീസലിനും ഒരു ലിറ്ററിന് 79.67 രൂപയും,76.22 രൂപയുമാണ് വില വരുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 81.09 രൂപയും,ഡീസലിന് 77.70 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 80.02 രൂപ, 76.58 രൂപ എന്നിങ്ങനെയാണ്.എന്നാല്‍, രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.73 രൂപ വിലയും,ഡീസലിനാകട്ടെ 72.46 രൂപയുമാണ് കണക്കാക്കുന്നത്. വാണിജ്യ തലസ്ഥാനമായ മുംബൈയിലാണെങ്കില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 83.24 രൂപ, 75.92 രൂപ എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2T3fc0c
via IFTTT