Breaking

Friday, November 2, 2018

എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം;ജി.സുകുമാരന്‍ നായരുടെ പേരില്‍ റീത്ത്

തിരുവനന്തപുരം:  എന്‍എസ്എസ് മന്ദിരത്തിന് നേരെ കല്ലേറ്. ചട്ടമ്പി സ്വാമി പ്രതിമാമന്ദിരത്തിന്റെ ജനല്‍ച്ചില്ല് തകര്‍ന്ന നിലയിലാണ്. എന്‍എസ്എസ് മന്ദിരത്തിന്റെ കൊടിമരവും അടിച്ചുതകര്‍ത്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ക്ക് ഭീഷണിസന്ദേശമായി റീത്തും വച്ചിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മന്ദിരത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. രാത്രി വൈകിയാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന സൂചന ലഭിച്ചിട്ടില്ല. പ്രദേശത്ത് സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. 



from Anweshanam | The Latest News From India https://ift.tt/2OjWPk3
via IFTTT