Breaking

Friday, November 2, 2018

20000 രൂപവരെ പലിശയില്ലാത്ത വായപ് നല്‍കി ഐ.സി.ഐ.സി.ഐ ബാങ്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് 20000 രൂപവരെ പലിശയില്ലാത്ത വായ്പ നല്‍കി ഐ.സി.ഐ.സി.ഐ ബാങ്ക്. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കാണ് ബാങ്ക് പലിശയില്ലാത്ത ഹ്രസ്വകാല വായ്പ നല്‍കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുള്ള ഷോപ്പിങ് എന്നിവയ്ക്കാണ് വായ്പ നല്‍കുക. 45 ദിവസമാണ് വായ്പയുടെ കാലാവധി. ഏതുസമയത്തുവേണമെങ്കിലും വായ്പ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഈ ഹ്രസ്വകാല വായ്പ സംവിധാനം ഒരുക്കിയിട്ടുള്ളത്.
 



from Anweshanam | The Latest News From India https://ift.tt/2SEpTGk
via IFTTT