ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയില്‍ കൂടി ദസ്സോ ഏവിയേഷന്‍ നിക്ഷേപം നടത്തിയതായി രേഖകള്‍ പുറത്തു വന്നു. റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ദസ്സോ നിക്ഷപം വഴി 284 കോടി രൂപ ലാഭമുണ്ടാക്കിയത്. ഈ പണം ഉപയോഗിച്ചാണ് നാഗ്പൂരില്‍ റിലയന്‍സ് എയറോ സ്ട്രക്ചര്‍ ഭൂമി വാങ്ങിയതെന്നും രേഖകകള്‍ വ്യക്തമാക്കുന്നു.
റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന, നഷ്ടത്തില്‍ ഓടുകയും ഒരു രൂപ പോലും ലാഭം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന കമ്പനിയില്‍ ഏതാണ്ട് 4കോടി യൂറോ (334 കോടി രൂപ) ദസ്സോ ഏവിയേഷന്‍ നിക്ഷേപിച്ചതായാണ് രേഖകള്‍. 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍, 34.7% ഓഹരികള്‍ വാങ്ങിക്കൊണ്ടാണ് ദസ്സോ നിക്ഷേപം നടത്തിയത്.
റഫാല്‍ ഇടപാടില്‍ ദസ്സോ ഏവിയേഷന്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കളിയാക്കിയതിനെകുറിച്ചുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ്, അനില്‍ അംബാനിയുടെ മറ്റൊരു കമ്പനിയില്‍ കൂടി ദസ്സോ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ പുറത്തു വരുന്നത്.
from Anweshanam | The Latest News From India https://ift.tt/2znoye7
via IFTTT