Breaking

Friday, November 2, 2018

ആമസോണില്‍ ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ ഇനിമുതല്‍ തപാല്‍വകുപ്പ് എത്തിക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ആമസോണിന്റെ ഓര്‍ഡറുകള്‍ ഇനിമുതല്‍ തപാല്‍വകുപ്പ് എത്തിക്കും. ഇതിനായി ആമസോണും ഇന്ത്യന്‍ തപാല്‍വകുപ്പും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. തപാല്‍ ശൃംഖല ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെയാണ് ഇത്തരം വ്യാപാര ഉടമകളുമായി കൈകോര്‍ക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്. തപാല്‍വകുപ്പില്‍ പോസ്റ്റ്മാന്‍മാരുടെ സഹായത്തോടെ പാഴ്സലുകള്‍ ഉപഭോക്താക്കളുടെ വീട്ടില്‍ എത്തിക്കാനാണ് ശ്രമം. പുതിയ സാധ്യതകള്‍ മുന്നില്‍ക്കണ്ട് തപാല്‍ ഓഫീസുകളുടെ സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2SCcQFb
via IFTTT