Breaking

Friday, November 2, 2018

ജ​മ്മു കാ​ഷ്മീ​രി​​ല്‍ വീണ്ടും ഏ​റ്റു​മു​ട്ട​ല്‍; ഭീ​ക​ര​ന്‍ കൊല്ലപ്പെട്ടു

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌വാര ജി​ല്ല​യി​ല്‍ സുരക്ഷാസേനയുമായുണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ഹ​ന്ദ്വാ​ര​യി​ലാ​ണ് സംഭവം. ഇവിടെനിന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്ത​താ​യും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. 

വ്യാ​ഴാ​ഴ്ച രാ​വി​ലെ ബു​ഡ്ഗാം ജി​ല്ല​യി​ലെ ഖാ​ന്‍​സാ​ഹി​ബ് മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ടു ല​ഷ്ക​ര്‍ ഭീ​ക​ര​രെ​ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.
 



from Anweshanam | The Latest News From India https://ift.tt/2SCyvx3
via IFTTT