Breaking

Wednesday, November 14, 2018

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ വിഷയത്തിൽ കേന്ദ്രം ഓർഡിനൻസ് ഇറക്കില്ലെന്ന് അമിത് ഷാ; പകരം പ്രക്ഷോഭം സംഘടിപ്പിക്കും

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേന്ദ്ര സർക്കാർ ഓ​ര്‍ഡി​ന​ന്‍സ്​ ഇ​റ​ക്കി​ല്ലെന്ന് ബി.​ജെ.​പി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ. അതേസമയം ഓ​ര്‍ഡി​ന​ന്‍സിനു പ​ക​രം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും അ​മി​ത്​ ഷാ പറഞ്ഞു. ​

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് അമിത് ഷാ ആരോപിച്ചു. അതോടൊപ്പം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എസ് ശ്രീധരൻ പിള്ള ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ അദ്ദേഹം ന്യാ​യീ​ക​രി​ച്ചു. 

ന​ട​പ്പാ​ക്കാ​ത്ത പ​ല സു​പ്രീം​കോ​ട​തി വി​ധി​ക​ളും ഉ​ണ്ട്‌. മു​സ്​​ലിം പ​ള്ളി​ക​ളി​ല്‍ മൈ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക്‌, ജെ​ല്ലി​ക്കെ​ട്ട്‌ നി​രോ​ധ​നം, ബ​നാ​റ​സി​ലെ ശി​യാ-​സു​ന്നി ഖ​ബ​ർ​സ്​​ഥാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി തു​ട​ങ്ങി സു​പ്രീം​കോ​ട​തി​യു​ടെ പ​ല വി​ധി​ക​ളും ഇ​പ്പോ​ഴും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​മി​ത്‌ ഷാ ​പ​റ​ഞ്ഞു. 



from Anweshanam | The Latest News From India https://ift.tt/2QzP6jA
via IFTTT