ആപ്പിളിന്റെ 'എയര്‍പോഡ്-2' ഉടന്‍ വിപണിയിലേയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്.പ്രമുഖ ടെക്ക് സൈറ്റായ 'ഐസ് യൂണിവേര്‍സ്' പുറത്തുവിട്ട വിവര പ്രകാരം, എയര്‍പോഡ്-2 എന്ന് വിളിപ്പേരുള്ള ആപ്പിള്‍ രാണ്ടാം തലമുറ എയര്‍പോഡ് ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നുളള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.കൂടുതല്‍ മികച്ച രീതിയില്‍ വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറിന് പുറമെ കാര്യമായ രൂപ മാറ്റം ഇല്ലാതെയാണ് എയര്‍പോഡുകള്‍ക്ക് ഉന്‍ വിപണിയിലേയ്‌ക്കെത്തുന്നത് എന്നാണ് അറിയിപ്പ്്. എന്നാല്‍ ഈ പുതിയ എയര്‍പോഡുകള്‍ക്ക് കൂടുതല്‍ ബറ്ററി ദൈര്‍ഘ്യവും, അതിനൊപ്പം വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവും ഉണ്ടായിരിക്കുമെന്നതാണ് വിവരം.
നേരത്തെ, ആപ്പിളിന്റെ മാക്ബുക്ക്, ഐപാഡുകള്‍ക്കൊപ്പം തന്നെ എയര്‍പോഡ്-2 പുറത്തിറക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും, പിന്നീട് അത് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ അതെന്ന് പുറത്തിറക്കും എന്നതിനെ കുറച്ചുള്ള സൂചനകളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.
from Anweshanam | The Latest News From India https://ift.tt/2QFUPVa
via IFTTT