Breaking

Wednesday, November 14, 2018

ആചാരലംഘനം: ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ 

ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയിൽ ഇരുമുടികെട്ടില്ലാതെ കയറിയ വിഷയത്തിലാണ് ശങ്കർദാസിനെതിരെ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ കോടതിയെ സമീപിച്ചത്. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അടക്കമുള്ളവരും സമാന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ശങ്കർദാസിന്‍റെ പ്രവൃത്തി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രയാർ ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്‍റെയും ലംഘനമാണിത്,  അതിനാൽ ശങ്കർദാസ് ദേവസ്വം ബോർഡ് അംഗമായിരിക്കാൻ യോഗ്യനല്ലെന്ന് ഹർജിയിൽ പറയുന്നു.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ കെപി ശങ്കരദാസ് 18-ാം പടി കയറിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായിരുന്നു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ശങ്കരദാസിന്‍റെ വീഡിയോയും പുറത്തുവന്നത്. എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയില്ലെന്നും ചടങ്ങുകളുടെ ഭാഗമായി ക്ഷണപ്രകാരമാണ് പതിനെട്ടാം പടി കയറിയതെന്നും ശങ്കരദാസ് പ്രതികരിച്ചിരുന്നു.



from Anweshanam | The Latest News From India https://ift.tt/2zMAy8Y
via IFTTT