Breaking

Friday, November 2, 2018

ഛത്തീ​​​സ്ഗ​​​ഡി​​​ലെ മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണം: വിശദീകരണവുമായി മാ​​​വോ​​​യി​​​സ്റ്റ്

റായ്പുര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ന്യൂസ് ക്യാമറമാനും രണ്ടു പേലീസ്‌കാരും കൊല്ലപ്പെട്ട സംഭവത്തില്‍ വിശദികരണവുമായി മാവോയിസ്റ്റുകള്‍.ആക്രമണത്തിന് പദ്ധതിയിടുമ്പോള്‍ മാധ്യമങ്ങളെ ലക്ഷ്യം വച്ചിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ബോധപൂര്‍വമല്ലെന്നും അവര്‍ ആക്രമണത്തില്‍ പെട്ടുപോയതാകാമെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. സംഭവ സ്ഥലത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു.

ദ​​​ന്തേ​​​വാ​​​ഡ ജി​​​ല്ല​​​യി​​​ലെ നി​​​ലാ​​​വാ​​​യ ഗ്രാ​​​മ​​​ത്തി​​​ൽ വെള്ളിയാഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ ന്യൂ​​​സ് കാ​​​മ​​​റാ​​​മാ​​​ൻ അ​​​ച്യു​​​താ​​​ന​​​ന്ദ് സാ​​​ഹുവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ രു​​​ദ്ര പ്ര​​​താ​​​പ് സിം​​​ഗ്, അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ മം​​​ഗ​​​ളു,  എ​​​ന്നീ പോലീസ് ഉദ്യോഗസ്ഥരായിരുന്നു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നൂ​​റോ​​ളം മാ​​വോ​​യി​​സ്റ്റു​​ക​​ളാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. സു​​ര​​ക്ഷാ​​സേ​​ന ന​​ട​​ത്തി​​യ പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു മാ​​വോ​​യി​​സ്റ്റു​​ക​​ളും കൊ​​ല്ല​​പ്പെ​​ട്ടിരുന്നു.



from Anweshanam | The Latest News From India https://ift.tt/2zvTbhF
via IFTTT