Breaking

Saturday, May 9, 2020

ഗുജറാത്തിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി

അഹമ്മദാബാദ്: ഗുജറാത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി അടുത്തയാഴ്ച പ്രത്യേക തീവണ്ടി ഓടിക്കും. അഹമ്മദാബാദിൽനിന്ന് മധ്യകേരളത്തിലെ ഒരു സ്റ്റേഷനിലേക്ക് നോൺ സ്റ്റോപ്പ് വണ്ടിയാണ് ഓടിക്കുക. മേയ് 12 ആണ് താത്‌കാലികമായി അനുവദിച്ച തീയതി.അഹമ്മദാബാദ് കേരള സമാജം 1085 യാത്രക്കാരുടെ പട്ടിക ജില്ലാ അധികാരികൾക്ക് കൈമാറിയിരുന്നു. മറ്റു സമാജങ്ങൾ നൽകിയ പട്ടികയടക്കം 1200 പേർ ഉണ്ടാകും. യാത്രക്കാർ തയ്യാറായിരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചതായി സമാജം ജനറൽ സെക്രട്ടറി സി.വി. നാരായണൻ പറഞ്ഞു. തീവണ്ടികൾക്കായി ഫെഗ്മയുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. അതിനെത്തുടർന്നാണ് വിവിധ സമാജങ്ങൾ യാത്രക്കാരുടെ വിവരശേഖരണം നടത്തിയത്. ഗുജറാത്തിന്റെ ഇതരഭാഗങ്ങളിൽനിന്നും യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പിന്നീട് തീവണ്ടി അനുവദിച്ചേക്കുമെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/3fxMyiP
via IFTTT