Breaking

Saturday, May 9, 2020

നാട്ടിലെത്താൻ സഹായം തേടി നൂറിലേറെ നഴ്സുമാർ

ന്യൂഡൽഹി: കേരളത്തിലെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി ഡൽഹിയിലെ മലയാളി നഴ്സുമാർ. ഗർഭിണികളും ജോലി രാജിവെച്ചവരുമൊക്കെയുമാണ് ഇവരിലേറെപ്പേരും. നഴ്സുമാരുടെ അഭ്യർഥനയനുസരിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനമയച്ചു. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാർക്ക് തീവണ്ടി, വിമാനയാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. നോർക്കയിൽ രജിസ്റ്റർ ചെയ്ത നഴ്സുമാരാണ് എല്ലാവരും. പക്ഷേ, ഇതുവരെ യാത്രാ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പ്രായമായ മാതാപിതാക്കളും ചെറിയ കുട്ടികളും ഇവർക്കൊപ്പമുണ്ട്. രണ്ടു മാസം മുമ്പ് രാജിവെച്ചവർ അടച്ചിടലിനെത്തുടർന്നു നാട്ടിൽ പോവാനാവാതെ ഡൽഹിയിൽ കുടുങ്ങി. ശമ്പളമൊന്നുമില്ലാതെ കഴിയുന്ന ഇവരുടെ അവസ്ഥ പരിതാപകരമാണെന്നും നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നും യു.എൻ.എ. ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3dvtccs
via IFTTT