Breaking

Saturday, May 9, 2020

‘സാമൂഹികാകലം’ വേണ്ട, ‘ശാരീരികാകലം’ മതിയെന്ന ഹർജി പിഴയിട്ടുതള്ളി

ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട് ‘സാമൂഹികാകലം’ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി 10,000 രൂപ പിഴയിട്ട് തള്ളി. സാമൂഹികാകലം (സോഷ്യൽ ഡിസ്റ്റൻസിങ്) എന്ന വാക്ക് തൊട്ടുകൂടായ്മ പോലുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നെന്നു ചൂണ്ടിക്കാട്ടി ഹൈദരാബാദിലെ അഭിഭാഷകനായ ഡോ. ബി.കെ. കാർത്തിക് നവയാൻ അയച്ച പരാതിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സാമൂഹികാകലം എന്നതിനു പകരം ശാരീരികാകലം, വ്യക്തിഗത അകലം, സുരക്ഷാ അകലം തുടങ്ങിയ ഏതെങ്കിലും വാക്കുകൾ ഉപയോഗിക്കണമെന്നായിരുന്നു ആവശ്യം.


from mathrubhumi.latestnews.rssfeed https://ift.tt/2WCmvi0
via IFTTT