തിരുവനന്തപുരം: കേരളത്തിലെ അക്കൗണ്ടന്റ് ജനറൽ എസ്. സുനിൽരാജിനെ അരുണാചൽ പ്രദേശിലേക്കു സ്ഥലംമാറ്റി. കൺേട്രാളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ(സി.എ.ജി.)യാണ് സ്ഥലംമാറ്റിയത്. സംസ്ഥാനപോലീസിലെ ക്രമക്കേടുകളെപ്പറ്റി ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ പേരെടുത്തുപറഞ്ഞ് എ.ജി. റിപ്പോർട്ട് തയ്യാറാക്കിയത് വിവാദമായിരുന്നു. ആ റിപ്പോർട്ട് നിയമസഭയിൽ എത്തുന്നതിനുമുമ്പ് പ്രതിപക്ഷത്തിനു ചോർന്നുകിട്ടിയതിനെപ്പറ്റി സംസ്ഥാനസർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഈ നടപടിയിൽ സംസ്ഥാനസർക്കാർ സി.എ.ജി.യെ അതൃപ്തിയും അറിയിച്ചിരുന്നു. കേരളത്തിന്റെ ചുമതലയിൽ മൂന്നുവർഷം തികയുന്നതിനുമുമ്പാണ് മാറ്റം. കേരളത്തിൽ എത്തുന്നതിനുമുമ്പ് മധ്യപ്രദേശിലായിരുന്നു സേവനം. പകരം ആരെയും ചുമതലപ്പെടുത്താതെയാണു സ്ഥലംമാറ്റം. സംസ്ഥാനത്തെ മറ്റൊരു അക്കൗണ്ടന്റ് ജനറലായ കെ.പി. ആനന്ദിനായിരിക്കും ചുമതല. എന്നാൽ, അദ്ദേഹം ഇപ്പോൾ അവധിയിൽ സ്വദേശമായ തമിഴ്നാട്ടിലാണ്. സ്ഥലംമാറ്റത്തിൽ അസ്വാഭാവികതയില്ലെന്നും മൂന്നുവർഷത്തിലൊരിക്കലുള്ള സാധാരണമാറ്റമാണെന്നും സുനിൽരാജ് പറഞ്ഞു. പോലീസിന്റെ തോക്കും തിരകളും കാണാനില്ലെന്നും പോലീസ് നടപ്പാക്കുന്ന നിരീക്ഷണപദ്ധതിയുടെ (സിംസ്) കരാറിൽ അഴിമതിയുണ്ടെന്നുമുള്ള എ.ജി.യുടെ റിപ്പോർട്ടാണ് കോളിളക്കമുണ്ടാക്കിയത്. എന്നാൽ, തോക്കുകൾ കാണാനില്ലെന്ന റിപ്പോർട്ടിനെ അവ ഹാജരാക്കി പോലീസ് നിഷേധിച്ചു. ഈ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഇതേ ആരോപണങ്ങൾ പ്രതിപക്ഷം സഭയിലുന്നയിച്ചു. സഭയിൽ എത്തിയശേഷമല്ല റിപ്പോർട്ട് ചോർന്നതെന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ സമ്പൂർണ ഓഡിറ്റ് എൽപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ജി. സർക്കാരിന് പലവട്ടം കത്തെഴുതിയതും പ്രതിപക്ഷം ആയുധമാക്കി. എ.ജി.യുടെ ഈ ആവശ്യം ചട്ടവിരുദ്ധമാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. Content Highlights:Accountant General S. Sunil Rajs Transfer
from mathrubhumi.latestnews.rssfeed https://ift.tt/2LUVYXX
via
IFTTT