Breaking

Saturday, September 29, 2018

ഇന്തോനേഷ്യയില്‍ ഭൂചലനവും സുനാമിയും: മുപ്പത് പേര്‍ മരിച്ചു

ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും പെട്ട് 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലത്തിന് പിന്നാലെയാണ് സുനാമിയുണ്ടായത്.

ഇന്തോനേഷ്യയിലെ സുലവോസി ദ്വീപിലാണ് ഭൂചലനത്തിന് പിറകെ സുനാമിയും ഉണ്ടായത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ഓടെയായിരുന്നു ദുരന്തം. കടലില്‍ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വന്‍ തിരമാലകള്‍ തീരം തൊട്ടു. സുനാമിയില്‍പ്പെട്ട് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. നിരവധി ചെറു കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകിപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തകര്‍ന്ന വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് സുനാമി ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പലുവിലെ വിമാനത്താവളം അടച്ചു.


 



from Anweshanam | The Latest News From India https://ift.tt/2Oo0H7x
via IFTTT