Breaking

Friday, May 22, 2020

ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച; മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈസാമിയെ സ്ഥാനത്ത്നിന്ന് നീക്കി

ചെന്നൈ: : ഡി.എം.കെ.യിലെ പ്രമുഖ ദളിത് നേതാവും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ വി.പി. ദുരൈസ്വാമിയെ പാർട്ടി പദവിയിൽ നിന്ന് നീക്കം ചെയ്തു. ഡി.എം.കെ.അധ്യക്ഷൻ എം.കെ.സ്റ്റാലിനാണ് തീരുമാനം പ്രഖ്യാപിച്ചത്. പകരം പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി രാജ്യസഭാ അംഗം അന്തിയൂർ പി. സെൽവരാജിനെ നിയമിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പിസംസ്ഥാന അധ്യക്ഷൻ എൽ. മുരുകനുമായി ദുരൈസാമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ദുരൈസാമി ബിജെപിയിലേക്ക് ചേക്കേറാൻ പോകുകയാണെന്ന അഭ്യൂഹങ്ങളും നിലനിന്നിരുന്നു. ദുരൈസാമിയെ പാർട്ടി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള എം.കെ.സ്റ്റാലിന്റെ പ്രസ്താവനയിൽ നടപടിയുടെ കാരണം പരാമർശിച്ചിട്ടില്ല. ദുരൈസാമി ബി.ജെ.പി.യിലെത്തുന്ന കാര്യത്തിൽ ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിൽ ഡി.എം.കെ. അധികാരത്തിലിരുന്ന രണ്ടുതവണ ഡെപ്യൂട്ടി സ്പീക്കറും ഒരുതവണ രാജ്യസഭാംഗവുമായദുരൈസാമി കുറച്ചുകാലമായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്. കഴിഞ്ഞിടയ്ക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും മറ്റൊരു ദളിത് നേതാവായ അന്തിയൂർ സെൽവരാജിനെയാണ് നേതൃത്വം പരിഗണിച്ചത്. സ്വന്തം നാടായ നാമക്കലിൽ പുതിയ പാർട്ടി ജില്ലാ സെക്രട്ടറിയെ നിയമിച്ചപ്പോൾ തന്റെ അഭിപ്രായം തേടാതിരുന്നതും ദുരൈസാമിയെ ചൊടിപ്പിച്ചു. ഡി.എം.കെ. ജനറൽ സെക്രട്ടറിസ്ഥാനം ലക്ഷ്യമിടുന്ന ദുരൈമുരുകൻ ഖജാൻജിസ്ഥാനം ഒഴിഞ്ഞപ്പോൾ ഈ സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയിൽ ദുരൈസാമിയുമുണ്ടായിരുന്നു. തമിഴിസൈ സൗന്ദർരാജൻ തെലങ്കാന ഗവർണറായതിനെ തുടർന്നാണ് മാർച്ചിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി എൽ. മുരുകനെ നിയമിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് നേതാക്കൾക്കിടയിൽ വടംവലി നടക്കുമ്പോഴാണ് ദളിത് വിഭാഗത്തിൽപ്പെട്ട മുരുകനെ കേന്ദ്രനേതൃത്വം നിയമിച്ചത്. മുരുകൻ ചുമതലയേറ്റതിന് ശേഷം നടത്തുന്ന ഏറ്റവും തന്ത്രപ്രധാന നീക്കമാണ് ഡി.എം.കെ.യിൽനിന്ന് ദുരൈസാമിയെ ബിജെപിയിലെത്തിക്കാനുള്ള അണിയറനീക്കങ്ങൾ. മുരുകനും ദുരൈസാമിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം ബി.ജെ.പി. തന്നെ പുറത്തുവിട്ടിരുന്നു. Content Highlights:Senior DMK leader VP Duraisamy stripped off party post,after connection with bjp


from mathrubhumi.latestnews.rssfeed https://ift.tt/2ZqbnHS
via IFTTT