Breaking

Friday, May 15, 2020

മാങ്ങ പഴുപ്പിക്കാൻ ‘ചൈനീസ് പൗഡർ’

കോട്ടയ്ക്കൽ : മാങ്ങ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ചൈനീസ് പൗഡർ കോട്ടയ്ക്കലെ കടയിൽനിന്ന് പിടികൂടി. ചെറുപാക്കറ്റുകളിൽ സൂക്ഷിച്ച ചൈനീസ് നിർമിതമായ എത്തിലിൻപൊടി ഉപയോഗിച്ച് പഴുപ്പിച്ച മുന്നൂറ്് കിലോയോളം മാങ്ങ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. അടുത്തകാലംമുതലാണ് പഴങ്ങൾ പഴുപ്പിക്കാൻ കാത്സ്യം കാർബൈഡിനുപകരം എത്തിലിൻ പൊടി കേരളത്തിൽ ഉപയോഗിച്ചുതുടങ്ങിയത്. കൊച്ചിയിലും പാലക്കാട്ടെ കുമരനെല്ലൂരിലുമെല്ലാം ഈ പൊടി പിടികൂടിയിരുന്നു. എന്നാൽ മലപ്പുറത്ത് ആദ്യമായാണ് ഇതുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പൊടി കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് എത്തിലിൻ പൗഡർതന്നെയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധനകഴിഞ്ഞാലേ ഉറപ്പിച്ചു പറയാനാവൂ എന്ന് പൊന്നാനി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ യു.എം. ദീപ്തി പറഞ്ഞു. ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ ജി. ജയശ്രീയുടെ നിർദേശപ്രകാരം കോട്ടയ്ക്കൽ സർക്കിൾ ഓഫീസർ എസ്. ഷിബു, മലപ്പുറം നോഡൽ ഓഫീസർ ദിവ്യദിനേശ് എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. Content Highlight; China Powder Using To Ripe Mango Fruits


from mathrubhumi.latestnews.rssfeed https://ift.tt/2z1LBPg
via IFTTT