Breaking

Friday, May 15, 2020

കോവിഡ് 19: ഗള്‍ഫില്‍ മൂന്നുമലയാളികള്‍ കൂടി മരിച്ചു

കുവൈത്ത് സിറ്റി/ദുബായ്/ഒമാൻ: ഗൾഫിൽ കോവിഡ് 19 ബാധിച്ച് മൂന്നുമലയാളികൾ കൂടി മരിച്ചു. കുവൈത്ത്, ഒമാൻ, ദുബായ് എന്നിവിടങ്ങളിലാണ് മലയാളികൾ മരിച്ചത്. തലശ്ശേരി പാനൂർ കൂരാറ സ്വദേശിയായ അഷറഫ് ഇരനൂർ(56) കുവൈത്തിൽ വെച്ച് മരിച്ചു. നാദാപുരം കുനിയിൽ മജീദ് (47) ദുബായിലാണ് മരിച്ചത്. കോവിഡ് ബാധിച്ച് എൻഎൻസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മജീദ്. എറണാകുളം സ്വദേശി വിപിൻ സേവ്യർ(31)ഒമാനിൽ വെച്ച് മരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 78 ആയി. Content Highlights:Covid 19: Three malayalees died in gulf countries


from mathrubhumi.latestnews.rssfeed https://ift.tt/3bxtyOq
via IFTTT