Breaking

Friday, May 8, 2020

മദ്യവിൽപന ശാലകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ കവചത്തിന് നിര്‍ദേശം

ന്യൂഡൽഹി: ഉപഭോക്താക്കൾക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മദ്യഷാപ്പുകൾക്ക് മുമ്പിൽ സുരക്ഷാ കവചംവേണമെന്ന് നിർദേശം.ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യാ ചെയർമാൻ അമ്രിത് സിങാണ് ഇത്തരത്തിലൊരു നിർദേശം കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചിട്ടുള്ളത്. മൂന്നാംഘട്ട ലോക്ക്ഡൗണിൽ ഇളവ് വരുത്തിയതിനെ തുടർന്ന് ഗ്രീൻ, ഓറഞ്ച് സോണുകളിൽ മദ്യവിൽപന ശാലകൾ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതേ തുടർന്ന് മെയ് നാല് മുതൽ വിവിധ സംസ്ഥാനങ്ങളിൽ മദ്യഷാപ്പുകൾ വീണ്ടും തുറക്കുകയുണ്ടായി. മദ്യഷാപ്പുകൾക്ക് മുന്നിൽ വൻതിരക്കാണ് എല്ലാ സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തത്. സാമൂഹിക അകലം പാലിക്കാതെയും സുരക്ഷാ നിർദേശ ലംഘനവും പലയിടത്തും റിപ്പോർട്ട് ചെയ്തു. ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ആളുകൾ ഇപ്പോൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നുംഅമ്രിത് സിങ്പറഞ്ഞു. അഭൂതപൂർവ്വമായ പ്രതിസന്ധിയാണ് രാജ്യം മുഴുവൻ നേരിടുന്നത്. ജിഎസ്ടി വരുമാനം നിലച്ച സംസ്ഥാനങ്ങൾ നഷ്ടം നികത്താനാണ് ഇതിനോടകം മദ്യഷാപ്പുകൾ തുറന്നത്. രാജ്യത്തുടനീളമുള്ള മദ്യശാലകളിലെ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും സുരക്ഷ ഉറപ്പുവരുന്നതിന് മെയ് ഒന്നിന് തന്നെ കേന്ദ്ര സർക്കാരിന് മുന്നിൽ മൂന്ന് ഘട്ടങ്ങളായുള്ള നിർദേശങ്ങൾ വെച്ചിരുന്നു. സുരക്ഷാ കവചമാണ് ആദ്യം ഘട്ടം. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് മദ്യശാലകൾക്ക് പുറത്തുള്ള സർക്കിളുകൾ അതിർത്തി കെട്ടി നിർണയിക്കും. ഒപ്പം പതിവായി ശുചീകരിക്കും.ജീവനക്കാർക്ക് മാസ്ക്കുകൾ ,കയ്യുറകൾ, ട്രേകൾ എന്നിവയുടെ ഉപയോഗവും നിർദേശിക്കുന്നു അമ്രിത് സിങ് പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ഓരോ സംസ്ഥാനത്തേയും മദ്യവിൽപ്പന ശാലകൾക്കായുള്ള മൈക്രോസൈറ്റിനെ കുറിച്ചാണ് നിർദേശം. ജീവനക്കാർക്കും മറ്റും പരിശീലനംനൽകിയാണ് ഇത് നടപ്പിലാക്കേണ്ടത്. മൂന്നാംഘട്ടത്തിൽ മദ്യം ഹോം ഡെലിവറി ചെയ്യുന്നതിനാണ് നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാർ കഴിഞ്ഞ ആഴ്ച മദ്യം ഹോം ഡെലിവറി നടത്തുന്നതിന് പച്ചക്കൊടി കാട്ടിയിരുന്നു. തമിഴ്നാട് സർക്കാരും പശ്ചിമ ബംഗാൾ സർക്കാരും അതിന്റെ നടപടിക്രമങ്ങളിലാണ്. മറ്റു ചില സംസ്ഥാനങ്ങളും ഇതേ പാതിയിലാണ്. ഇതിനിടെ സംസ്ഥാനങ്ങൾ വരുമാനം നഷ്ടം നികത്താൻ മദ്യത്തിന് 70 ശതമാനത്തോളം അധിക നികുതി ഈടാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ മദ്യഷാപ്പുകൾ തുറക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെങ്കിലും തത്കാലം വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. തിരക്കും ക്രമസമാധാനവും ഉറപ്പ് വരുത്തി കുറച്ച് ദിവസങ്ങൾക്കുള്ളിൽതന്നെ ഇതിന് അനുമതി ലഭിച്ചേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2LaA82u
via IFTTT