വാഷിംഗ്ടൺ: സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ എല്ലാദിവസും താൻ കോവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ട്രംപ്. ട്രംപിന്റെ സുരക്ഷാ സംഘത്തിലെ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് ട്രംപ് വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചയാളെ തനിക്കറിയാം. നല്ല വ്യക്തിയാണ്. എന്നാൽ തനിക്കും വൈസ് പ്രസിഡന്റ് മൈക്കിനും വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ, എന്നിരുന്നാലും ഞങ്ങൾ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാൽ താനും മൈക്ക് പെൻസും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ ഇനി എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. നേരത്തെ ട്രംപ് ആഴ്ചയിൽ ഒന്ന് നിലയിൽ കോവിഡ് പരിശോധന നടത്തിയിരുന്നു. Content Highlights:U.S. President Trump says will be tested for coronavirus daily
from mathrubhumi.latestnews.rssfeed https://ift.tt/2zgDoqv
via
IFTTT