Breaking

Saturday, May 23, 2020

പാകിസ്താന്‍ വിമാനം തകര്‍ന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഇസ്ലാമാബാദ്: 91 യാത്രക്കാരുമായി പാകിസ്താനിൽ വെള്ളിയാഴ്ച വിമാനം തകർന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പി.ഐ.എ.) എയർബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ് തകർന്നുവീണത്. വിമാനം കെട്ടിടങ്ങളിലേക്ക് വന്നുപതിച്ചയുടൻ ഉഗ്രസ്ഫോടനമുണ്ടായി. സെക്കൻഡുകൾക്കകം വായുവിൽ കറുത്ത പുക ഉയർന്നു. സമീപത്തെ ഒരു വീടിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ലഹോറിൽനിന്ന് കറാച്ചിയിലേക്കുപോയ പി.കെ. 803 വിമാനമാണ് കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽപ്പെട്ടത്. മാലിറിലെ ജിന്നഗാർഡൻ പ്രദേശത്തെ മോഡൽ കോളനിയിലാണ് വീണത്. Exclusive CCTV Footage of today Plane Crash Near Karachi Airport#Breaking #PlaneCrash #Karachi #Pakistan #PIA pic.twitter.com/WXlOzLrGPm — Weather Of Karachi- WOK (@KarachiWok) May 22, 2020 ജീവനക്കാരടക്കം 99 പേർ വിമാനത്തിലുണ്ടായിരുന്നു. അപകടസ്ഥലത്ത് നിന്ന് അറുപതോളം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. വിമാനം തകർന്ന് വീണത് വീടുകൾക്ക് മുകളിലായതിനാൽ കണ്ടെടുത്ത മൃതദേഹങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നവരുടേതാണോ പ്രദേശവാസികളുടേതാണോ എന്ന് നിർണ്ണയിക്കേണ്ടതുണ്ടെന്ന് പാക് സിന്ധ് പ്രവിശ്യാ ആരോഗ്യ മന്ത്രി പറഞ്ഞു. മൂന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഒരു തവണ അനുമതി റദ്ദാക്കിയതിനെ തുടർന്ന് രണ്ടാം തവണ ലാൻഡിങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന.വിമാന ട്രാക്കിംഗ് വെബ്സൈറ്റിൽ റെക്കോർഡുചെയ്ത തകർന്ന് വീഴുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളിൽ, പൈലറ്റുമാരിൽ ഒരാൾ എയർ ട്രാഫിക് കൺട്രോളറോട് രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടതായി പറയുന്നത് കേൾക്കാം. അപകടത്തെത്തുടർന്ന് കറാച്ചി വിമാനത്താവളം അടച്ചു. കോവിഡ് വൈറസ് ബാധയെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുനൽകി ദിവസങ്ങൾക്കുമുന്പാണ് പാകിസ്താൻ വിമാനസർവീസിന് അനുമതിനൽകിയത്. Content Highlights:CCTV Video Shows PIA Plane Crashing Into Karachi Building


from mathrubhumi.latestnews.rssfeed https://ift.tt/2ZB84NY
via IFTTT