തിരുവനന്തപുരം: പ്രഖ്യാപിച്ച തീയതികളിൽ പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും അവസരം. ഇവർക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയിൽ സേ പരീക്ഷയ്ക്കൊപ്പം റെഗുലർ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ കേന്ദ്രങ്ങളിലും പരീക്ഷാനടത്തിപ്പിന് ക്രമീകരണങ്ങൾ നടത്തി. ഗൾഫിലെ സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിനുള്ള അനുമതികിട്ടി. 26 മുതൽ 30 വരെയാണ് പരീക്ഷ. കുട്ടികൾ അറിയാൻ * മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റീൻ വേണം. അവർക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം * കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് പ്രത്യേക ഇരിപ്പിടം * വീട്ടുനിരീക്ഷണത്തിൽ ആളുകൾ കഴിയുന്ന വീടുകളിൽനിന്നുള്ള കുട്ടികൾക്ക് പ്രത്യേക സൗകര്യം * എല്ലാ വിദ്യാർഥികൾക്കും തെർമൽ സ്ക്രീനിങ്. വൈദ്യപരിശോധനയ്ക്ക് സ്കൂളുകളിൽ സംവിധാനം * കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മുഖാവരണവും വീടുകളിൽ എത്തിക്കാൻ സമഗ്രശിക്ഷ കേരളയ്ക്ക് ചുമതല * സ്കൂളുകളിൽ മുഖാവരണങ്ങൾ എൻ.എസ്.എസ്. വഴി വിതരണം അധ്യാപകർക്ക് ഗ്ലൗസ് നിർബന്ധം * സാനിറ്റൈസർ, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ഒരുക്കുന്നതിന് പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം * ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാകേന്ദ്രത്തിൽത്തന്നെ സൂക്ഷിക്കും * പരീക്ഷനടക്കുന്ന എല്ലാ സ്കൂളും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കും. * തെർമൽ സ്ക്രീനിങ്ങിനായി പരീക്ഷാകേന്ദ്രങ്ങളിൽ 5000 ഐ.ആർ. തെർമോമീറ്റർ * ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷനടത്തേണ്ട ഉത്തരവാദിത്വം വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രഥമാധ്യാപകർക്കും. ഇവർ സഹായിക്കും തദ്ദേശവകുപ്പ്, ആരോഗ്യ കുടുംബക്ഷേമവകുപ്പ്, അഗ്നിരക്ഷാസേന, പോലീസ്, ഗതാഗതവകുപ്പ് എന്നിവരുടെ സഹായം പരീക്ഷാ നടത്തിപ്പിനുണ്ട്. വാർ റൂം ഏകോപനത്തിനും വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലും വാർറൂമുകൾ. വാർറൂം നമ്പർ ഫോൺ-0471 2580506 വാട്സാപ്പ്-8547869946 എസ്.എസ്.എൽ.സി.-8301098511 എച്ച്.എസ്.ഇ.-9447863373 വി.എച്ച്.എസ്.ഇ.-9447236606 ഇ-മെയിൽ-examwarroom@gmail.com പ്രവർത്തനസമയം-രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ. Content Highlights:Students who cant write SSLC Exam will be given another chance
from mathrubhumi.latestnews.rssfeed https://ift.tt/2ZuDXI0
via
IFTTT