Breaking

Friday, May 22, 2020

പാകിസ്താനില്‍ നിന്നുള്ള വെട്ടുകിളി ആക്രമണത്തെ ഭയന്ന് ഇന്ത്യൻ പാടങ്ങൾ; സഹായം തേടി സംസ്ഥാനങ്ങൾ

ന്യൂഡൽഹി:വിളവെടുപ്പിനൊരുങ്ങുന്ന ഇന്ത്യയിലെ കൃഷിയിടങ്ങൾ പാകിസ്താനിൽ നിന്നു വരുന്ന വെട്ടുകിളി കൂട്ടങ്ങളുടെ ഭീഷണി നേരിടുന്നു. ഈ വർഷം രാജ്യത്തെ കാർഷിക മേഖലയ്ക്ക് കടുത്തഅപകടസാധ്യതയുണ്ടെന്ന് യുഎൻ നേരത്തേമുന്നറിയിപ്പ് നൽകിയിരുന്നു.പതിവിലും നേരത്തെയുള്ള വെട്ടുകിളി ആക്രമണം വലിയ നാശനഷ്ടമാണ് രാജസ്ഥാൻ ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങൾക്കുണ്ടാക്കുന്നത്. മുന്നറിയിപ്പുകളെ തുടർന്ന് കൃഷി മന്ത്രാലയം ചില നടപടികൾ കൈക്കണ്ടിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച ചില അതിർത്തി സ്ഥലങ്ങളിൽ ഡ്രോണുകൾ, ഉപഗ്രഹവുമായി ബന്ധപ്പെടാവുന്ന ഉപകരണങ്ങൾ, പ്രത്യേക ഫയർ-ടെൻഡറുകൾ, സ്പ്രേയറുകൾ എന്നിവ വിന്യസിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ യുകെയിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനും കൃഷി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വെട്ടുകിളിക്ക് പ്രതിദിനം 150 കിലോമീറ്റർ വരെ പറക്കാൻ കഴിയും, ഒരു ചതുരശ്ര കിലോമീറ്റർ കൂട്ടത്തിന് ഒറ്റ ദിവസം കൊണ്ട് 35,000 പേർക്കുള്ള ഭക്ഷണം അകത്താക്കാൻ കഴിയുമെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) വെട്ടുക്കിളി വിവര ബുള്ളറ്റിനിൽ പറയുന്നുണ്ട്. ഇതിനോടകം പാക്കിസ്ഥാനിൽ നിന്നുള്ള വെട്ടുകിളി കൂട്ടം രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പ്രവേശിച്ചു. രണ്ട് ലക്ഷം ഹെക്ടറിലധികം വരുന്ന പരുത്തി വിളകൾക്കും പച്ചക്കറികൾക്കും വലിയ നാശനഷ്ടമുണ്ടാകുമെന്നാണ്കണക്കാക്കുന്നത്. ഈ സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ നിന്ന് അടിയന്തര സഹായം തേടിയിട്ടുണ്ട്. കടുത്ത വെട്ടുകിളി ആക്രമണത്തെ നേരിടുന്ന രാജസ്ഥാൻ, കീടനാശിനികൾ തളിക്കുന്നതിന് കൂടുതൽ സ്പ്രേ വാഹനങ്ങൾ, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ എന്നിവ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിൽ 15 ജില്ലകളിൽ വെട്ടുകിളി ആക്രമണസാധ്യതയുണ്ട്.അതേസമയം രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ ഹരിയാനയും പഞ്ചാബും അതീവ ജാഗ്രതയിലാണ് "ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന ഈ വർഷം വലിയ തോതിൽ വെട്ടുകിളി ആക്രമണം ഉണ്ടാവുമെന്ന്മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ആഘാതം മുൻവർഷത്തേക്കാൾ 2-3 മടങ്ങ് കൂടുതലായിരിക്കും. വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ കീടനാശിനികൾ തളിക്കാൻ കഴിയുന്ന ഡ്രോണുകൾക്കായി ടെൻഡർ നൽകിയിട്ടുണ്ട്", രാജസ്ഥാൻ കൃഷി മന്ത്രി ലാൽ ചന്ദ് കട്ടാരിയ പറഞ്ഞു വെട്ടുകിളി കൂട്ടം ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യൻ മണ്ണിലെത്തി. ജൂൺ, ജൂലൈ മാസങ്ങളിലാണ് സാധാരണ വെട്ടുകിളികൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്നത്. എന്നാൽ ഇത്തവണ അവ ആദ്യമായി കണ്ടെത്തിയത് ഏപ്രിൽ 11ന് രാജസ്ഥാനിലാണെന്നും കട്ടാരിയ കൂട്ടിച്ചേർത്തു content highlights:Locusts from Pakistan attacks Indian fields early this year


from mathrubhumi.latestnews.rssfeed https://ift.tt/36o2UWZ
via IFTTT