വാഷിങ്ടൺ: കോവിഡ് മഹാമാരി ലോകത്ത് ആറുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. ആഗോളസാമ്പത്തികരംഗത്ത് ഈവർഷം അഞ്ചുശതമാനം വളർച്ചമുരടിപ്പ് ഉണ്ടാകുമെന്നാണ് അനുമാനമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡൈവിഡ് മാൽപാസ് പറഞ്ഞു. പ്രതിസന്ധി നേരിടാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് 16,000 കോടി ഡോളർ വായ്പ കുറഞ്ഞ പലിശനിരക്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം രാജ്യങ്ങൾക്ക് ഇതിനകം അടിയന്തരസഹായം നൽകിയിട്ടുണ്ട്. ലോകമെങ്ങും ലക്ഷക്കണക്കിനാളുകളുടെ ജീവിതോപാധികൾ ഇല്ലാതാകും. ആരോഗ്യമേഖല കടുത്തസമ്മർദം നേരിടും. ദാരിദ്ര്യനിർമാർജനരംഗത്ത് കഴിഞ്ഞ മൂന്നുവർഷമുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാവുമെന്നും മാൽപാസ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3e5FIiY
via
IFTTT