കൊൽക്കത്ത/ഭുവനേശ്വർ: ഉംപുൻ ചുഴലിക്കാറ്റ ഒഡീഷയിലും പശ്ചിമബംഗാളിലും കനത്ത നാശം വിതച്ചു. 12 ഓളം പേർ മരണപ്പെട്ടു. നൂറുകണക്കിന് വീടുകൾ നിലംപൊത്തി.കൃഷിയിടങ്ങളും നശിച്ചു. മൂന്ന് പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പശ്ചിമബംഗാളിലെ നോർത്ത് പർഗാനാസിൽ ഒരു പുരുഷനും സ്ത്രീയും മരം വീണ് മരിച്ചു. ഹൗറയിൽ 13 വയസ്സുള്ള പെൺകുട്ടിയും സമാനമായ സാഹചര്യത്തിലാണ് മരണപ്പെട്ടത്.മണിക്കൂറിൽ 160-170 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച് 190 വരെ വേഗമാർജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്നു. ഒഡിഷ തീരത്തും വൻനാശം സംഭവിച്ചു. അതേസമയം10-12 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് അറിയിച്ചത്. "യുദ്ധ സമാന സാഹചര്യമാണ് നിവിലുള്ളത്. 10-12 പേർ മരിച്ചു. നന്ദിഗ്രാമുംരാംനഗറും തകർന്നു", മമത പറഞ്ഞു. മഴ ശക്തമായി തുടരുന്നതിനാൽ പല സ്ഥലങ്ങളിലും എത്തിപ്പെടാനാവുന്നില്ല. അതിനാൽ വ്യാഴാഴ്ചയോടെ കൃത്യമായ കണക്ക് പറയാനാവൂ.കോവിഡിനേക്കാൾ വലിയ നാശനഷ്ടമാണ് തങ്ങൾ അഭിമുഖീകരിക്കുന്നത് എന്നും മമത കൂട്ടിച്ചേർത്തു. West Bengal: Trees uprooted & waterlogging in several parts of Kolkata in wake of #CycloneAmphan. The cyclone is very likely to weaken into a deep depression during the next 3 hours as per India Meteorological Department (IMD). pic.twitter.com/f81DZw3a0W — ANI (@ANI) May 21, 2020 വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും തകരാറിലായതോടെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അയൽരാജ്യമായ ബംഗ്ലാദേശിൽ നാല് പേർ മരിച്ചു. ബംഗ്ലാദേശിൽ 24 ലക്ഷം പേരെ 15000 ത്തോളം കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബംഗാൾ ഉൾക്കടലിൽ വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപിൽ താമസിക്കുന്ന നൂറുകണക്കിന് റോഹിംഗ്യൻ അഭയാർഥികളെ താമസം മാറ്റിപ്പാർപ്പിച്ചതായി ബംഗ്ലാദേശ് അധികൃതർ അറിയിച്ചു. ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിലും ഉച്ചകഴിഞ്ഞ് 2.30 ന് വീശിയടിച്ച ഉംപുൻ തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വാസസ്ഥലങ്ങളിലെ മരങ്ങളും വൈദ്യുത തൂണുകളും വേരോടെ പിഴുതെറിഞ്ഞു. ചുഴലിക്കാറ്റ് വീശുന്നതിനുമുമ്പ് ബംഗാളിലും ഒഡീഷയിലും കുറഞ്ഞത് 6.58 ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. 5 ലക്ഷം പേരെ ബംഗാളിൽ നിന്നും 1.58 ലക്ഷം പേരെ ഒഡീഷയിൽ നിന്നും സുരക്ഷിതകേന്ദ്രങ്ങളിലേക്ക്മാറ്റിപ്പാർപ്പിച്ചു എന്ന്അധികൃതർ വ്യക്തമാക്കി. 170 കിലോമീറ്റർ വേഗതയിൽ നിന്ന് 190 കിലോമീറ്റർ വേഗത വരെഉംപുൻ കൈവരിച്ചെന്നാണ്കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. "തെക്ക്, വടക്ക് 24 പർഗാന, ഈസ്റ്റ് മിഡ്നാപൂർ ജില്ലകളിൽ 160-170 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് 185 കിലോമീറ്റർ വേഗത കൈവരിച്ചു" ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഒരു രാക്ഷസ ചുഴലിക്കാറ്റിന്റെ ഏറ്റവും ശക്തിയേറിയഘട്ടം മൂലം മൂന്ന് ജില്ലകളിൽ കനത്ത മഴയാണ്. വൈകീട്ട് ഏഴിനാണ് ഉംപുൻകൊൽക്കത്ത തീരം തൊട്ടത്. കൊൽക്കത്തയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടും നിരത്തുകളും വെള്ളത്തിനടിയിലായി.മരങ്ങളെല്ലാം കടപുഴകപ്പെട്ടു. വൈദ്യുതതൂണുകളും വീടിന്റെ മേൽക്കൂരകളും തകർത്തു ചുഴലിക്കാറ്റ്മുന്നേറുന്നുവെന്നാണ് കൊൽക്കത്തയിൽ നിന്നുള്ളവിവരങ്ങൾ. ഒഡീഷയിൽ രണ്ട്പേർ മരിച്ചു എന്നാണ് ബുധനാഴ്ച രാത്രി വരെയുള്ള വിവരം. 113 കിലോമീറ്റർ വേഗതയിലാണ് കൊൽക്കത്തയിൽ കാറ്റ് വീശിയടിച്ചത്.ഒഡിഷയിലെ ദക്ഷിണ, ദക്ഷിണ കിഴക്കൻ പാരദീപിൽ 106 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റ് നാശമുണ്ടാക്കി. പുരി, കുദ്ര, ജഗത്!സിങ്പുർ, കട്ടക്, കേന്ദ്രാപഡ, ഗൻജം, ബദ്രക്, ബാലാസോർ ജില്ലകളിൽ ചൊവ്വാഴ്ചതന്നെ അതിശക്തമായ മഴയുണ്ടായിരുന്നു. അസം, മേഘാലയ സംസ്ഥാനങ്ങളിലും കാറ്റ് നാശമുണ്ടാക്കും. content highlights:Amphan hits westbengal and Odisha, Devastation Greater than Covid-19 Impact, says Mamata
from mathrubhumi.latestnews.rssfeed https://ift.tt/2z8u4oZ
via
IFTTT