Breaking

Thursday, May 21, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ കൈമാറി ചെല്‍സി ഫാന്‍സ് കേരള

കോഴിക്കോട്: കോവിഡ്-19 പ്രതിരോധ പ്രർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെൽസി ഫാൻസ് കേരള. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെൽസി ഫാൻസ് കേരള 2,00001 രൂപ കൈമാറി. ചെൽസി ഫാൻസ് കേരളയുടെ വാട്​സാപ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുകയാണിത്. മേയ് നാലു മുതൽ 14 വരെയുള്ള 10 ദിവസങ്ങളിലായാണ് തുക പിരിച്ചെടുത്തത്. നിലവിലെ അവസസ്ഥ വിലയിരുത്തി ചെറിയ തുക മാത്രം ലക്ഷ്യംവെച്ച് തുടങ്ങിയ പരിപാടിക്ക് വൻ പിന്തുണയാണ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് ലഭിച്ചത്. കാൽപ്പന്തുകളിയുടെ ആവേശം മാത്രമല്ല, മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാനുള്ള മനസും ഈ കളിയാരാധകർക്കിടയിൽ നിലനിൽക്കുന്നു എന്നതിന്റെ സുവ്യക്തമായ തെളിവാണ് ഈ പിന്തുണ. നേരത്തെ പ്രളയ സമയത്തും ചെൽസി ഫാൻസ് കേരള, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക കൈമാറിയിരുന്നു. Content Highlights: Chelsea Fans Kerala group donates Rs 2 lakh to CMs relief fund


from mathrubhumi.latestnews.rssfeed https://ift.tt/2zVQBFv
via IFTTT