Breaking

Thursday, May 21, 2020

മൂന്നാം ദിവസവും ഉണര്‍വ്: സെന്‍സെക്‌സില്‍ 136 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 136 പോയന്റ് ഉയർന്ന് 30954ലിലും നിഫ്റ്റി 46 പോയന്റ് നേട്ടത്തിൽ 9113ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 504 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 192 ഓഹരികൾ നഷ്ടത്തിലുമാണ്. 40 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് ലോക്ക്ഡൗൺ തുടരുകയാണെങ്കിലും വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ തുറക്കുന്നതിന് ഘട്ടംഘട്ടമായി ഇളവ് നൽകിയതാണ് വിപണിയെ സ്വാധീനിച്ചത്. ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി ലഭിച്ചതിനെതുടർന്ന് എയർലൈൻ കമ്പനികളുടെ ഓഹരി വിലയിൽ നേട്ടമുണ്ടായി. ഇൻഡിഗോ, സ്പൈസസ് ജെറ്റ് തുടങ്ങിയ ഓഹരികൾ യഥാക്രമം എട്ടും അഞ്ചും ശതമാനം ഉയർന്നു. ബജാജ് ഓട്ടോ, ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, യുപിഎൽ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഗ്രാസിം, അദാനി പോർട്സ്, ബിപിസിഎൽ, ശ്രീ സിമെന്റ്സ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എൽആൻഡ്ടി, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/36jnNTo
via IFTTT