ഭാരത് ബോണ്ട് ഇടിഎഫിലെയ്ക്കുള്ള രണ്ടാംഘട്ട നിക്ഷേപ സമാഹരണം ജൂലായിൽ തുടങ്ങും. ഇത്തവണ 14,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടിഎഫ് പുറത്തിറക്കുന്നത്. 2025 ഏപ്രിൽ, 2031 ഏപ്രിൽ എന്നീ മെച്യൂരിറ്റി കാലാവധികളുള്ളഭാരത് ബോണ്ട് ഇടിഎഫുകളാണ് പുതിയതായി പുറത്തിറക്കുന്നത്. ഈഡൽവെയ്സ് എഎംസിയാണ് ഫണ്ട് മാനേജ് ചെയ്യുന്നത്. പൊതുമേഖ സ്ഥാപനങ്ങളുടെ ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്കായി ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കും. ഇതിൽ നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും അവസരമുണ്ടാകും. കഴിഞ്ഞ ഡിസംബറിൽ ആദ്യഘട്ടത്തിൽ ഇടിഎഫ് പുറത്തിറക്കിയപ്പോൾ വിപണിയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 7,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇടിഎഫ് പുറത്തിറക്കിയതെങ്കിലും കാര്യമായി നിക്ഷേപമെത്തിയതോടെ 12,000 കോടിയായിഈ തുക വർധിപ്പിച്ചിരുന്നു. Bharat Bond ETFs second tranche coming in July
from mathrubhumi.latestnews.rssfeed https://ift.tt/3gm5T7h
via
IFTTT