കറാച്ചി: പാകിസ്താൻ ഇന്റർനാഷ്ണൽ എയർലൈൻ വിമാനം കറാച്ചിയിലെ ജനവാസ കേന്ദ്രത്തിൽ തകർന്നുവീണ് മരിച്ചവരുടെ എണ്ണം 97 ആയി. രണ്ട് പേർ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ട 19 പേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു. 60 പേരുടെ മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ സെന്റിലേക്കും 32 മൃതദേഹം കറാച്ചിയിലെ സിവിൽ ആശുപത്രിയിലേക്കും മാറ്റിയതായി പാക് ആരോഗ്യ മന്ത്രാലയ വക്താവ് മീരാൻ യൂസുഫ് വ്യക്തമാക്കി.അപകടത്തിന്റെ കാരണം കണ്ടെത്താൻ പാക് വ്യോമയാന വിഭാഗം നാലംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. സാങ്കേതികത്തകരാർമൂലമാണ് വിമാനം തകർന്നുവീണതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കറാച്ചി വിമാനത്താവളത്തിനുസമീപത്ത് ജനവാസമേഖലയിൽ പാകിസ്താൻ ഇന്റർനാഷ്ണൽ എയർലൈൻസിന്റെ എ320 വിമാനം തകർന്നുവീണത്. 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പ്രദേശത്തെ നിരവധി വീടുകളും തകർന്നിരുന്നു. പരിക്കേറ്റവരിൽ പ്രദേശവാസികളും ഉൾപ്പെടുന്നു. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ് 97 dead, 2 survivors from yesterdays Pakistan International Airlines (PIA) plane crash in Karachi: AFP news agency #PIA— ANI (@ANI) May 23, 2020 content highlights:92 die in PIA plane crash in Karachi
from mathrubhumi.latestnews.rssfeed https://ift.tt/3d2OTRq
via
IFTTT