ദുബായ്; കൊറോണ കാലത്ത് വലിയ സുരക്ഷാ മുൻകരുതലുമായാണ് എമിറേറ്റ്സ് സർവീസ് നടത്തുന്നത്. യാത്രക്കാരൻ വിമാനത്താവളത്തിൽ എത്തുന്നത് മുതൽ യാത്ര അവസാനിക്കുന്നത് വരെ മാതൃകാപരമായ സുരക്ഷാ മുൻകരുതൽ നടപ്പാക്കുന്നു. ദുബായിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ എമിറേറ്റ്സിന്റെ സർവീസ്. കൊറോണ പ്രതിസന്ധിക്കിടെ ലോകത്ത് ഏറ്റവും അഭിനന്ദനാർഹമായ രീതിയിൽ ആദ്യം ആളുകളെ വിവിധ രാജ്യങ്ങളിൽ എത്തിച്ച വിമാന കമ്പനിയാണ് എമിറേറ്റ്സ് എയർ ലൈൻസ്. മഹാമാരിയുടെ കാലത്ത് വിമാന യാത്രയുടെ ശീലങ്ങൾ തന്നെ എമിറേറ്റ്സ് മാറ്റി വരച്ചിരിക്കുന്നു. തെർമൽ സ്കാനും റാപിഡ് ടെസ്റ്റും നടത്തി രോഗമില്ലാത്തവർക്ക് മാത്രം ബോർഡിങ് പാസ് നൽകും. എമിഗ്രേഷൻ നടപടികൾ സാമൂഹിക അകലം പാലിച്ചു കൊണ്ടും ഓരോ യാത്രക്കാരനും ഹൈജീൻ കിറ്റ് സൗജന്യമായും നല്കുന്നു. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, ആന്റി ബാക്റ്റീരിയൽ വൈപ്പ്സ് തുടങ്ങിയ ഈ കിറ്റിലുണ്ട്. ശാരീരിക അകലം പാലിച്ച് യാത്രക്കാരുടെ സീറ്റ് പുനഃക്രമീകരിക്കാനായി ഓൺ ലൈൻ ചെക്ക് ഇൻ സൗകര്യം എടുത്തുകളഞ്ഞു. വിമാനത്തിനകത്ത് വച്ച് സ്റ്റെറിലൈസേഷൻ പൂർത്തിയാക്കിയ പ്ലേളേറ്റിൽ മാത്രണാണ് ഭക്ഷണം നൽകുന്നത്. ഒരു കുടുംബത്തിൽ നിന്ന് വരുന്നവരെ മാത്രം അടുത്തിരിക്കാൻ അനുവദിക്കും. യാത്രയുടെ ഓരോ നാല്പത്തി അഞ്ച് മിനുട്ട് കൂടുമ്പോഴും ശുചിമുറി ഉൾപ്പെടെയുള്ളവ ശാസ്ത്രീയമായി അണു വിമുക്തമാകും. ഇതിനായി വിമാനത്തിൽ ജീവനക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. മഹാമാരി പടർന്ന നാട്ടിൽ നിന്നും പ്രാണനും കൊണ്ട് ജന്മനാട്ടിലേക്കുള്ള മടക്കത്തിൽ ഓരോ യാത്രക്കാരനോടും സ്നേഹത്തോടെ പെരുമാറുന്നു. പ്രത്യേക വസ്ത്രം ധരിച്ച ക്യാബിൻ ക്രൂ. മഹാമാരിയുടെ കാലത്തെ വിമാനയാത്രയ്ക്ക് പുതിയ ആകാശം തന്നെയാണ് എമിറേറ്റ്സ് സമ്മാനിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3ecyx8N
via
IFTTT