Breaking

Saturday, May 9, 2020

യുഎസ് വൈസ് പ്രസിഡന്റിന്റെ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു; വൈറ്റ് ഹൗസിലും അതിജാഗ്രത

വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.വൈറ്റ് ഹൗസിൽ നിന്നും ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് പോസിറ്റീവ് കേസാണ് ഇത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപിന്റെ സഹായിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ കോവിഡ് വ്യാപും തടയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വൈറ്റ് ഹൗസ് കോവിഡ് ഹോട്ട്സ്പോട്ട് ആയി മാറുകയാണോ എന്ന ആശങ്ക വർധിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റിന്റെ വക്താവായ മില്ലർ നിരവധി ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുകയും ഉദ്യോഗസ്ഥതലത്തിൽ നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. കൂടാതെ ട്രംപിന്റെ ഓഫീസ് സഹായികളിൽ ഒരാളായ സ്റ്റീഫൻ മില്ലറെയാണ് ഇവർ വിവാഹം ചെയ്തിരിക്കുന്നത്. കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഓഫീസിലെ കൂടുതൽ പേർക്ക് പരിശോധന നടത്തിവരികയാണ്. ട്രംപും മൈക്ക് പെൻസും ജീവനക്കാരും ദിവസവും കോവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3bj266E
via IFTTT