ന്യൂഡൽഹി: സാമ്പത്തിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും വേണ്ടി ഉത്തർപ്രദേശിനും മധ്യപ്രദേശിനും പിന്നാലെ ഗുജറാത്ത് സർക്കാരും തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തുന്നു. പുതിയ പദ്ധതികളെ തൊഴിൽ നിയമവ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാൻ പദ്ധതിയിടുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ചുരുങ്ങിയത് 1200 ദിവസമെങ്കിലും പ്രവർത്തിക്കാൻ ശേഷിയുള്ള യൂണിറ്റുകൾക്കും കമ്പനികൾക്കും ഇളവ് നൽകുമെന്നാണ് രൂപാണി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. അതേ സമയം മിനിമംവേതനം, സുരക്ഷ, നഷ്ടപരിഹാരം തുടങ്ങിയ മൂന്ന് കാര്യങ്ങൾ തൊഴിൽ നിയമപ്രകാരമുള്ള പ്രാബല്യത്തിൽ തുടരും. ഈ മൂന്ന് കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ നിന്നും വിട്ടുപോകുന്ന കമ്പനികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഭൂമി ഒരുക്കി നൽകുന്ന പദ്ധതികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അമേരിക്ക, ചൈന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗുജറാത്തിലേക്ക് മാറാൻ താത്പര്യമുള്ള കമ്പനികളെ സംസ്ഥാനം സ്വാഗതം ചെയ്യും രൂപാണി പറഞ്ഞു. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികളുമായി തന്റെ സർക്കാർ ഏകോപനം നടത്തും. വ്യവസായ പദ്ധതികൾക്കായി സംസ്ഥാനത്ത് ലഭ്യമായ വിവിധ സ്ഥലങ്ങളിൽ പ്ലഗ്, ഉത്പാദന സൗകര്യങ്ങൾ ഏർപ്പെടുത്തും. സനന്ദ്, ധേജ്, സെസ്, ജിഐഡിസി എസ്റ്റേറ്റുകൾ, ധെലേര തുടങ്ങിയ സ്ഥലങ്ങളിലാകും ഇതിനായി ഭൂമിയൊരുക്കുക. 33,000 ഹെക്ടർ ഭൂമി ഇവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി അറിയിച്ചു. മധ്യപ്രദേശിൽ പുതിയ നിക്ഷേപങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിന് രജിസ്റ്ററുകളും റിട്ടേണുകളും പൂർപ്പിക്കേണ്ടതിന്റെ ആവശ്യകത നിർത്തലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. 72 മണിക്കൂർ വരെ ഓവർ ടൈം അനുവദിക്കുകയും ഫാക്ടറികളിൽ ഷിഫ്റ്റുകളുടെ ദൈർഘ്യം എട്ട് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ വർദ്ധിപ്പിക്കുകയും ചെയ്ത് തൊഴിൽ നിയമങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാരും തൊഴിൽ നിയമങ്ങളിൽ മൂന്ന് വർഷത്തേക്ക് കാര്യമായ ഇളവുകൾ വരുത്തിയിട്ടുണ്ട്. Content Highlights:Gujarat to Dilute Labour Laws; CM Rupani Looks at Land Pooling to Lure Foreign Firms
from mathrubhumi.latestnews.rssfeed https://ift.tt/3fHFhgC
via
IFTTT