ന്യൂഡൽഹി: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് കൊറോണ വൈറസ് ബാധ തടയുന്നതിനായുള്ള മരുന്നെന്ന വ്യാജേന ഹോംഹാർഡിനും കുടുംബത്തിനും സ്ത്രീകളെ ഉപയോഗിച്ച് വിഷം നൽകിയയാൾ അറസ്റ്റിൽ. മരുന്ന് നൽകാനായി ഇയാൾ രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുക്കുകയും ഹോം ഗാർഡായി പ്രവർത്തിക്കുന്നയാളുടെ വീട്ടിലേക്ക് ആരോഗ്യപ്രവർത്തകർ എന്ന വ്യാജേന അയക്കുകയുമായിരുന്നു. വടക്കൻ ദില്ലിയിലെ അലിപൂർ പ്രദേശത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിൽ പ്രദീപ് (42) എന്നയാൾ അറസ്റ്റിലായി. ഹോം ഗാർഡനോട് പ്രതികാരം ചെയ്യാനാണ് പ്രദീപ് സ്ത്രീകളെ വാടകയ്ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. ആരോഗ്യ പ്രവർത്തകരാണെന്ന് പറഞ്ഞാണ് സ്ത്രീകൾ ഹോംഗാർഡിന്റെ വീട്ടിൽ എത്തിയത്. അണുബാധ തടയാനുള്ള മരുന്നാണിതെന്ന് സ്ത്രീകൾ കുടുംബാംഗങ്ങളോട് പറഞ്ഞു. സുരക്ഷിതരായിരിക്കാൻ ഇത് കഴിക്കണമെന്നും ഉപദേശിച്ചു. തുടർന്ന് സ്ത്രീകൾ കുടുംബത്തിന് ദ്രാവക രൂപത്തിലുള്ള ഒന്ന് കഴിക്കാനായി കൊടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് കഴിച്ച കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വഷളായി. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് രണ്ട് സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞത്. ഇവരാണ് പ്രദീപിനെ കുറിച്ച് വിവരം നൽകിയത്. വൈകാതെ പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാളുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രദീപ് സംശയിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനായി പ്രദീപ് സ്ത്രീകൾക്ക് പണം നൽകി കുടുംബത്തിന് വിഷം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. Content Highlights: Delhi man hatches corona warrior plan in vain to eliminate wifes lover
from mathrubhumi.latestnews.rssfeed https://ift.tt/2ANIJpY
via
IFTTT