Breaking

Friday, May 22, 2020

വേലയില്ല, കൂലിയില്ല, എങ്ങനെ വാങ്ങും മദ്യം? മദ്യപാന ലോണായാലോ? രസകരമായ കത്തുമായി വായനക്കാരന്‍

ജോലിയില്ലാതെ, കൂലിയില്ലാതെ മനുഷ്യർ കഷ്ടപ്പെടുന്ന കോവിഡ് കാലത്ത്മദ്യശാലകൾ തുറന്നാൽ എങ്ങനെ മദ്യപർ മദ്യംവാങ്ങും. കുടിച്ചില്ലെങ്കിൽ ഖജനാവ് പൂട്ടേണ്ടിവരും. അങ്ങനെയാവുമ്പോൾ മദ്യപാനവായ്പ അനുവദിക്കാൻ സർക്കാർ കനിയണം എന്ന്സരസമായി മാതൃഭൂമിക്ക്കത്തെഴുതിയിരിക്കുകയാണ് ഒരു വായനക്കാരൻ. 22.05.2020-ന് പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. വാടാനപ്പള്ളിയിൽനിന്നുള്ള രംഗനാഥൻ വയക്കാട്ടിൽ ആണ് കത്തിനു പിന്നിൽ. കത്തിങ്ങനെ വേലയില്ല, കൂലിയില്ല; രണ്ടുമാസമായി പണി കിട്ടിയിട്ട്. ബിവറേജസ് തുറക്കാത്തതിനാൽ മദ്യപിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ല. ഇനി മദ്യശാലകൾ തുറക്കുന്നു. ജീവൻരക്ഷാ ഔഷധമല്ലേ? തുറന്നാൽ കുടിക്കാനുള്ള ത്വരയുണ്ടാകും. തത്കാലം ഒരാളും ജോലി തരാനും പോകുന്നില്ല. പിന്നെ എവിടെനിന്ന് പണമെടുത്ത് മദ്യം വാങ്ങും? കുടിച്ചില്ലെങ്കിൽ ഖജനാവ് പൂട്ടേണ്ടിവരും. അത് എന്തായാലും വേണ്ട, സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടതല്ലേ, കെ.എസ്.ആർ.ടി.സി. ഓടിക്കേണ്ടതല്ലേ, റോഡുകൾ നിർമിക്കേണ്ടതല്ലേ... അങ്ങനെ എത്രയെത്ര കാര്യങ്ങൾ അതിനാൽ ഒരു കാര്യം ചെയ്തുതരാൻ ധനകാര്യ-എക്സൈസ്-ദേവസ്വം വകുപ്പുകളോട് അഭ്യർഥിക്കുന്നു. വീടുെവക്കാൻ ഭവനവായ്പ കൊടുക്കുന്നു, കൃഷിചെയ്യാൻ കാർഷികവായ്പ, വ്യവസായങ്ങൾ തുടങ്ങാൻ ഇൻഡസ്ട്രിയൽ ലോൺ, പശുവിനെ വളർത്താൻ ലോൺ -ഒരു മദ്യപാനലോൺ അനുവദിക്കാൻ സർക്കാർ കനിയണം. മറ്റുവായ്പകൾ എടുക്കുന്നവരിൽനിന്ന് തുച്ഛമായ നികുതിയാണ് സർക്കാരിന് ലഭിക്കുന്നത്. മദ്യപർ 90 ശതമാനവും തിരിച്ച് സർക്കാരിന് തരുന്നു. ഒരു കാര്യംകൂടി പറഞ്ഞ് അവസാനിപ്പിക്കാം: കുടിക്കുന്ന മദ്യത്തിൽനിന്ന് സർക്കാർ 300 ശതമാനം മുതൽ 900 ശതമാനംവരെ നികുതി ഈടാക്കുന്നുണ്ടല്ലോ : ആത്മാർഥ എക്സ്പീരിയൻസ്ഡ് മദ്യപർക്ക് ഒരു ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തണം. അവർ തരുന്ന പണത്തിൽനിന്നുതന്നെ സർക്കാരിന് പ്രീമിയം അടയ്ക്കാം. ഹെൽമറ്റുവെച്ച് ക്യൂ നിൽക്കുന്നവരെ അതിൽനിന്ന് ഒഴിവാക്കണം. അന്തസ്സായി നെഞ്ചു വിരിച്ച് കൂലിയായി കിട്ടിയ പണം മുഴുവൻ ഖജനാവിൽ അടയ്ക്കുന്നവരെ മാത്രം ഇൻഷുറൻസിന് പരിഗണിക്കുക. സർക്കാരിന്റെ ഖജനാവ് നിറഞ്ഞു കവിയട്ടെയെന്ന് ആശംസിക്കുന്നു. content highlights:Letters to editor on beverages outlets opening after lockdown


from mathrubhumi.latestnews.rssfeed https://ift.tt/3gci2LQ
via IFTTT